New World
ന്യൂ വേൾഡ് (2013)

എംസോൺ റിലീസ് – 2251

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

23823 Downloads

IMDb

7.5/10

Movie

N/A

കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ ഗോഡ്ഫാദർ എന്ന് പറയപ്പെടുന്ന ചിത്രം. മേക്കിംഗ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ക്ലാസ്സ് ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താം. പാർക്ക് ഹൂൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് അതിന്റെ നട്ടെല്ല്. ഗോൾഡ്മൂൺ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ അധികാരത്തിന് വേണ്ടിയുള്ള കളികളുടെ പിന്നാംപുറമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിഞ്ഞ താളത്തിലുള്ള സിനിമ ക്ലൈമാക്സിലേക്കെത്തുമ്പോൾ ട്വിസ്റ്റുകളുടെ മാലപ്പടക്കം തീർക്കുന്നു. മലയാളത്തിലും തമിഴിലും ഈ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഓരോ സിനിമകൾ പിറന്നിട്ടുണ്ട്. കൊറിയൻ സിനിമാപ്രേമികളെ നിരാശപ്പെടുത്താത്ത ചിത്രം 2013 ലെ വൻ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.