എം-സോണ്‍ റിലീസ് – 2298

ഭാഷ | കൊറിയൻ |
സംവിധാനം | Yoon-ki Lee |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ഡ്രാമ, ഫാന്റസി |
നാം കാരണം നമ്മെ ഇഷ്ടപ്പെടുന്നവർ നമ്മിൽ നിന്നും അകന്നുപോകുന്നത് മനസ്സ് മരവിപ്പിക്കുന്ന കാര്യമാണ്. പിന്നീടുള്ള നമ്മുടെ ഏകാന്ത ജീവിതം ഓർമകൾ കൊണ്ടായിരിക്കും. അതുപോലെ ബന്ധങ്ങളുടെ അകൽച്ച ജീവിതത്തെ ബാധിച്ച 2 പേരുടെ കഥയാണ് ONE DAY.
ആക്സിഡന്റ്ന് ശേഷം കോമയിലായ നായികയുടെ ഇൻഷുറൻസ് അന്വേഷണത്തിന് ഹോസ്പിറ്റലിൽ എത്തിയതാണ് നായകൻ. തിരിച്ച് പോകാൻ നേരം അവിടെ ജനലിരികിൽ ഭംഗിക്ക് വെച്ച കല്ലിൽ ഒരെണ്ണം അറിയാതെ പോക്കറ്റിലിട്ട് നായകൻ പോകുന്നു. അവിടെ നിന്ന് കോമയിൽ കിടക്കുന്ന നായികയുടെ ആത്മാവ് നായകന്റെ കൂടെ കൂടുന്നു. പിന്നീട് നടക്കുന്ന രസകരമായ കാര്യങ്ങളിലൂടെ വേണ്ടപ്പെട്ടവരുടെ അകൽച്ച പിന്നീടുള്ള ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കാണിക്കുന്നു. സിനിമ തീരുമ്പോഴും ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ ബാക്കിയായതായി തോന്നാം. കഥാപാത്രങ്ങൾ മായാതെ മനസ്സിലിരിക്കുന്ന ഒരു ഫീൽ ഗുഡ് സിനിമ.