Project Silence
പ്രൊജക്ട് സൈലെൻസ് (2023)

എംസോൺ റിലീസ് – 3596

IMDb

5.4/10

Movie

N/A

ഇഞ്ചിയോൺ എയർപോർട്ടിലേക്ക് നീളുന്ന കൂറ്റൻ പാലത്തിൽ കനത്ത മൂടൽമഞ്ഞ് കാരണം ഒരു വലിയ വാഹനാപകടം സംഭവിക്കുന്നു. പാലം തകരാറിലാകുകയും ജനങ്ങൾ അവിടെ കുടുങ്ങുകയും ചെയ്യുന്നതോടെ സ്ഥിതിഗതികൾ വഷളാകുന്നു. എന്നാൽ യഥാർത്ഥ ദുരന്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
സൈന്യം അതീവരഹസ്യമായി വികസിപ്പിച്ചെടുത്ത, ജനിതകമാറ്റം വരുത്തിയ ‘എക്കോ’ (Echo) എന്നറിയപ്പെടുന്ന വേട്ടപ്പട്ടികളെ കടത്തിക്കൊണ്ടുപോയിരുന്ന ഒരു വാഹനം ഈ അപകടത്തിൽപ്പെടുന്നു. കൂട്ടിൽ നിന്നും മോചിതരാകുന്ന ഈ അക്രമാസക്തരായ നായകൾ പാലത്തിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ വേട്ടയാടാൻ തുടങ്ങുന്നു. സഹായം എത്താൻ വൈകുന്ന സാഹചര്യത്തിൽ, അവിടെയുള്ള സാധാരണക്കാർക്ക് ഈ കൊലയാളി നായകളിൽ നിന്ന് രക്ഷപ്പെടാൻ അതിജീവനത്തിനായുള്ള ഒരു പോരാട്ടം തന്നെ നടത്തേണ്ടി വരുന്നു.