എം-സോണ്‍ റിലീസ് – 2070
ഭാഷ | കൊറിയന്‍ |
സംവിധാനം | Sung-hoon Kim |
പരിഭാഷ | മുഹമ്മദ് സിനാൻ |
ജോണർ | ആക്ഷൻ, ഹൊറർ |
2018ൽ പുറത്തിറങ്ങിയ ഒരു സൗത്ത്-കൊറിയൻ ചിത്രമാണ് റാംപന്റ്. വളരെ പ്രശസ്തമായ കൊറിയയുടെ തന്നെ മറ്റൊരു ചിത്രമായ ട്രെയിൻ ടു ബുസാൻന്റെ നിർമാതാക്കൾ തന്നെയാണ് ഇതിന്റെ പിറകിലും. നാട് കടത്തപെട്ട ലീ-ചുങ് എന്ന രാജകുമാരൻ ചതിയിലൂടെ രാജഭരണം നേടിയെടുത്ത കിങ്-ജോ ജുനെയും ഒപ്പം തന്നെ അവിടെ പെട്ടന്ന് ഉണ്ടാവുന്ന സോമ്പി ഔട്ട് ബ്രേക്കിനെയും ഒരുപോലെ നേരിട്ട് തന്റെ രാജ്യം
എങ്ങനെ സംരക്ഷിക്കും എന്നുള്ളതാണ് ഈ സിനിമയുടെ പ്രധാന കഥ. Netflix സംപ്രേഷണം ചെയ്ത കിങ്ഡം എന്ന കൊറിയൻ വെബ് സിരീസിന്റെ അതേ പ്ലോട്ട് തന്നെയാണ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു ആക്ഷൻ ഹൊറർ എന്ന ടൈപ്പിൽ ഉള്ളതാണ് ഈ റാംപന്റ്
എന്ന ചിത്രം. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ഉള്ള സ്ക്രിപ്റ്റ് കൊണ്ടും അഭിനേതാക്കളുടെ മികച്ച അഭിനയ പ്രകടനം കൊണ്ടും ഒരു നല്ലൊരു സോമ്പി ഔട്ട് ബ്രേക്ക് സിനിമയായി ഈ സിനിമയെ നമുക്ക് കണക്കാക്കാം. കിങ്ഡം എന്ന വെബ് സിരീസ് കണ്ടിട്ടുള്ളവർക്ക് രണ്ടു മണിക്കൂർ കൊണ്ട് കിങ്ഡം കണ്ട് തീർത്ത ഒരു ഫീൽ ആയിരിക്കും
ഈ സിനിമ സമ്മാനിക്കുക .കിങ്ങ്ഡം, ട്രെയിൻ ടു ബുസാൻ, റാംപന്റ് എല്ലാം കാണുമ്പോൾ സോമ്പി ത്രില്ലറുകളിൽ വച്ച് തന്നെ കൊറിയൻ ഫിലിം ഇന്റസ്ട്രിയാണ് ഏറ്റവും കൂടുതൽ അല്ലെങ്കിൽ പുതുമയുള്ള ചിത്രങ്ങൾ ഇറക്കുന്നത് എന്ന് തോന്നിപോകും. കൊറിയൻ ചിത്രം ഇഷ്ടം ഉള്ളവർക്കും സോമ്പി ചിത്രം ഇഷ്ടം ഉള്ളവർക്കും ആക്ഷൻ ചിത്രം ഇഷ്ടം ഉള്ളവർക്കും
ഒരുപോലെ കാണാൻ കഴിയുന്ന ഒരു നല്ല
ചിത്രമാണ് റാംപന്റ് എന്ന ചിത്രം.