എംസോൺ റിലീസ് – 2938
ഭാഷ | കൊറിയൻ |
സംവിധാനം | Won-ho Shin |
പരിഭാഷ | അഖിൽ കോശി |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
TvN ചാനലിന്‍റെ “റിപ്ലൈ” എന്ന സീരീസിലെ മൂന്നാമത്തെ ഡ്രാമയാണ് റിപ്ലൈ 1988.
സോളിലെ ഒരു ചെറിയ അയൽപക്കമായ സങ്‌മൻ-ദോങിലെ അഞ്ച് സുഹൃത്തുക്കളുടെ
ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. സാമ്പത്തികവും, സാമൂഹികവുമായ മേഖലകളെ, അതാത് കുടുംബങ്ങള്‍ നേരിടുന്നതും, സുഹൃത്തുക്കളുടെയും, മാതാപിതാക്കളുടെയും പോരാട്ടങ്ങളും, അവരുടെ അവിസ്മരണീയ നിമിഷങ്ങളും ഇതില്‍ ഉൾക്കൊള്ളുന്നു.
ഈ ബാല്യകാല സുഹൃത്തുക്കൾ എന്ത് പ്രശ്‌നത്തിലായാലും അവര്‍ തന്നെ പരസ്പരം അവരുടെ പിന്നിലുണ്ട്. അയൽവാസികളെന്ന നിലയിൽ, അവരുടെ മാതാപിതാക്കളും പരസ്പരം വളർന്നു, പരസ്പരം ആശ്രയിക്കുന്നു. സ്കൂളിലെ കഠിനമായ വർഷങ്ങൾ മുതൽ ശാരീരികവും മാനസികവും സാമ്പത്തികവുമായ വഷളായ ഘട്ടം വരെയും,
സൗഹൃദം, കുടുംബം, ആദ്യ പ്രണയങ്ങൾ എന്നിവയുടെ അത്ഭുതകരമായ ചിത്രീകരണമാണ് ഈ പരമ്പര. 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും സോളിലെ കൊറിയക്കാർ അനുഭവിച്ച ഉയർച്ചയും താഴ്ചയും ഈ സീരിസില്‍ അവതരിപ്പിക്കുന്നു.
ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്ന ഈ സീരിസ്
പ്രേക്ഷകനില്‍ സൗഹൃദത്തിന്‍റെയും, കുടുംബങ്ങളുടേയും, സ്നേഹത്തിന്‍റെയും, സന്തോഷത്തിന്‍റെയും പ്രാധാന്യം ആഴത്തില്‍ അവതരിപ്പിക്കുന്നു.
നിരൂപകരുടെ ഇടയിലും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ ഈ ഡ്രാമയുടെ ഫൈനൽ എപ്പിസോഡ് രാജ്യമാകെ 18.8% പ്രേക്ഷക റേറ്റിംഗ് നേടി കൊറിയൻ കേബിൾ ടീവി ചരിത്രത്തിലെ നാലാമത്തെ ഉയർന്ന റേറ്റിംഗ് ഉള്ള ഡ്രാമ ആയി മാറി.
20 എപ്പിസോഡുകളുള്ള ഈ സീരീസ് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നത് ഉറപ്പാണ്.