Spellbound
സ്പെൽബൗണ്ട് (2011)

എംസോൺ റിലീസ് – 856

ഭാഷ: കൊറിയൻ
സംവിധാനം: In-ho Hwang
പരിഭാഷ: ഗിരി. പി. എസ്
ജോണർ: കോമഡി, ഹൊറർ, റൊമാൻസ്
Download

4843 Downloads

IMDb

6.8/10

ജോ-ഗൂ ഒരു സ്ട്രീറ്റ് മജീഷ്യൻ ആയിരുന്നു. അത്യാവശ്യം ആരാധകരുള്ള തന്റെ ഷോയുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. തന്റെ ഷോയിൽ ജോലിചെയ്യുന്ന ഒരു പാവം പെൺകുട്ടിയുമായി അയാൾ അടുക്കുന്നതോടെ സംഭവങ്ങൾ മാറിമറിയുകയാണ്. മരിച്ചവരെ കാണാനുള്ള ഒരു കഴിവ് അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ അതുകൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും എല്ലാം അനുഭവിച്ചുപോന്ന ആ പെൺകുട്ടി കുടുംബത്തിനോടും മറ്റുള്ളവരോടും അകന്ന് ഒറ്റയ്ക്കൊരു സ്ഥലത്തായിരുന്നു താമസിച്ചു പോന്നിരുന്നത്. പെൺകുട്ടിയുടെ ഈ പ്രശ്നങ്ങളൊന്നും വകവെയ്ക്കാത ചെറുപ്പക്കാരൻ പ്രണയത്തിലേക്ക് ഇറങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഒപ്പം അതീവ രസകരവുമാകുന്നു. മനസ്സു നിറയെ ചിരിപ്പിച്ചുകൊണ്ട് പ്രണയിപ്പിച്ചുകൊണ്ട് ചിത്രം മുന്നോട്ട് പോകുന്നു. ഒപ്പം ചിത്രം ആവശ്യപ്പെടുന്ന അളവിലുള്ള ഹൊറർ കൂടെ ചേരുമ്പോൾ ചിത്രം കൂടുതൽ മനോഹരമാകുകയാണ്. മനസ്സ് നിറഞ്ഞു ചിരിക്കാനും ഹൃദ്യമായ ലളിതമായ ഒരു കൊച്ചു സുന്ദര ചിത്രം