Terlalu Tampan
തെർളാലു തംപാൻ (2019)

എംസോൺ റിലീസ് – 2334

ഭാഷ: കൊറിയൻ
സംവിധാനം: Sabrina Rochelle Kalangie
പരിഭാഷ: ഫസലുറഹ്മാൻ. കെ
ജോണർ: കോമഡി, ഡ്രാമ

2019 ൽ ഇന്തോനേഷ്യൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ഡ്രാമ ചിത്രമാണ് ‘തെർളാലു തംപാൻ’. തന്റെ സൗന്ദര്യം കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു പാവപ്പെട്ട പയ്യന്റെ കദനകഥയാണ് ചിത്രം പറയുന്നത്.
നമ്മുടെ നായകനാണ് മാസ് കുലിൻ, അവന്റെ അമിത സൗന്ദര്യം കാരണം പെൺകുട്ടികൾക്ക് മൂക്കിൽ നിന്നും രക്തം വരികയും ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യും. ഇതൊക്കെ പേടിച്ച്, പാവം പയ്യൻ തന്റെ 100% സമയവും വീട്ടിൽ തന്നെ ചിലവഴിക്കുകയാണ്. അങ്ങനെയിരിക്കെ, അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് അവന്റെ അച്ഛനും, അമ്മയും, ചേട്ടനും കൂടി തീരുമാനമെടുക്കുന്നു. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായാൽ എല്ലാം ശരിയാകുമെന്ന് കരുതി, അവന്റെ ചേട്ടൻ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ സൗന്ദര്യത്തിൽ മയങ്ങാത്ത ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ സ്നേഹിക്കുകയൊള്ളൂവെന്ന് കുലിൻ തറപ്പിച്ചു പറയുന്നു. അങ്ങനെ അവസാനം അവർ ഒരു നാടകം കളിച്ച് അവനെ സാധാരണ സ്കൂളിൽ പോവാൻ സമ്മതിപ്പിക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.