The Chronicles of Evil
ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ (2015)

എംസോൺ റിലീസ് – 2216

ഭാഷ: കൊറിയൻ
സംവിധാനം: Woon-hak Baek
പരിഭാഷ: ജിതിൻ.വി
ജോണർ: ക്രൈം, ത്രില്ലർ
Download

15838 Downloads

IMDb

6.8/10

Movie

N/A

Beak Woon-hak ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് ‘ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ’.
മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി, സഹപ്രവർത്തകരോടൊപ്പം ഒരു നിശാ പാർട്ടിയും കൂടി, സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ ചോയ് ചാങ്‌-സിക്കിനെ ഒരു ടാക്സി ഡ്രൈവർ കൊല്ലാൻ ശ്രമിക്കുകയാണ്. ഒരു മൽപ്പിടുത്തത്തിനൊടുവിൽ ചോയിയുടെ കൈകൊണ്ട് ടാക്സി ഡ്രൈവർ കൊല്ലപ്പെടുന്നു. ശവശരീരം മറവ് ചെയ്ത സമാധാനത്തിൽ വീട്ടിലേക്ക് മടങ്ങിയ ചോയ്, പിറ്റേന്ന് കേൾക്കുന്നത് ആരോ പോലീസ് സ്റ്റേഷന് മുന്നിലുള്ള പടുകൂറ്റൻ ക്രെയിനിൽ, ഈ ടാക്സി ഡ്രൈവറുടെ ശവശരീരം കെട്ടി തൂക്കിയിട്ടിരിക്കുന്നു എന്ന വാർത്തയാണ്. പിന്നീട് സംഭവിക്കുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. അപ്രതീക്ഷിതമായെത്തുന്ന ട്വിസ്റ്റുകളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞ ഒരു പക്കാ ത്രില്ലറാണ് ‘ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ’.