The Dude in Me
ദി ഡ്യൂഡ് ഇൻ മി (2019)

എംസോൺ റിലീസ് – 1466

ഭാഷ: കൊറിയൻ
സംവിധാനം: Kang Hyo-jin
പരിഭാഷ: ബിനീഷ് എം എൻ
ജോണർ: കോമഡി, ഫാന്റസി
IMDb

6.9/10

Movie

N/A

സ്‌കൂളിലെ ഏറ്റവും പേടിത്തൊണ്ടനായ ഡോങ്ങ് ഹിയോണിന്റെ ശരീരത്തിൽ ഒരു ആക്സിഡന്റ് മൂലം നഗരത്തിലെ വലിയ ഗുണ്ടാത്തലവനായ ജങ്ങ് പാൻ സുവിന്റെ ആത്മാവ് പ്രവേശിക്കുന്നു. പാൻ സു കോമയിൽ ആവുകയും അവന്റെ ആത്മാവ് ഡോങ്ങ് ഹിയോണിലൂടെ മറ്റൊരു സാഹചര്യത്തിൽ ജീവിക്കേണ്ടിയും വരുന്നു. തുടർന്ന് വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട് പോയ പഴയ കാമുകിയെ കാണാനിടവരുന്ന പാൻ സു അവളിൽ തനിക്കൊരു മകളുണ്ടെന്ന് തിരിച്ചറിയുന്നു. പക്ഷേ സ്കൂൾ വിദ്യാർത്ഥിയുടെ രൂപത്തിൽ എങ്ങനെ അവരെ നേടിയെടുക്കുമെന്നും, തന്റെ സ്വന്തം ശരീരത്തിലേക്ക് എങ്ങനെ മടങ്ങിപോകുമെന്നും പാൻ സുവിന് യാതൊരു അറിവുമില്ല. ഫാന്റസി ചിത്രങ്ങൾ താത്പര്യമുള്ള എല്ലാവർക്കും ഒരു മികച്ച അനുഭവമാകും ഈ ചിത്രം.