The Good, The Bad, The Weird
ദി ഗുഡ്, ദി ബാഡ്, ദി വിയേർഡ് (2008)
എംസോൺ റിലീസ് – 870
ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം!
കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ
കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് ദ ബാഡ് ദ വിർഡ്”.
1930 കളിലെ മഞ്ചൂരിയൻ പ്രദേശവും ജപ്പാൻ-കൊറിയ സ്വാതന്ത്രസമരവും ഒക്കെയാണ് കഥയുടെ പശ്ചാത്തലം.
മൂവരും ഒരു ഭൂപടത്തിനു പുറകെയാണ്
ഒരാൾ കുറ്റവാളികളെ പിടിച്ചു കെട്ടുന്ന ഒരു ബൗണ്ടി ഹണ്ടർ..അയാളെ നമുക്ക് The Good എന്ന് വിളിക്കാം, മറ്റൊരാൾ ഒരു കൊള്ളസംഘത്തിന്റെ തലവൻ..അയാളെ, The Bad എന്നും,
വിചിത്രസ്വഭാവമുള്ള മറ്റൊരാളെയും കാണിക്കുന്നു.അയാളെ The Weird എന്നും വിളിക്കാം. നിധിക്കു വേണ്ടി ഇവർ മൂവരും നടത്തുന്ന ഒരു സംഭവ ബഹുലമായ യാത്രയെ കുറിച്ചാണ് ഈ ചിത്രം.