എംസോൺ റിലീസ് – 2953
ഭാഷ | കൊറിയൻ |
സംവിധാനം | Young-jae Lee |
പരിഭാഷ | സാമുവൽ ബൈജു |
ജോണർ | ഡ്രാമ, റൊമാൻസ് |
കൊറിയൻ ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ Lee Byung-Hun നെയും Jeon Do-yeon, Lee Mi-Yeon എന്നിവരേയും കേന്ദ്രകഥാപാത്രങ്ങളാക്കി Lee Young-jae സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് ദ ഹാർമൊണിയം ഇൻ മൈ മെമ്മറി.
കഥ നടക്കുന്നത് 1962 ലാണ്. 21 വയസ്സുള്ള Kang Soo-Ha എന്ന യുവാവ് ആദ്യമായി അധ്യാപക ജോലിയിൽ പ്രവേശിക്കുകയാണ്. ഒരു ചെറിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ ആണ് പോസ്റ്റിങ്ങ് കിട്ടിയിരിക്കുന്നത്. അങ്ങനെ അദ്ദേഹം അവിടെ ജോയിൻ ചെയ്യുന്നു. അതേ ദിവസം തന്നെ Yang Eun-Hee എന്ന യുവതിയും ഇതേ സ്കൂളിൽ ജോയിൻ ചെയ്യുന്നു. എന്നാൽ ആദ്യ ദിവസം തന്നെ ആ സ്കൂളിലെ തലതെറിച്ച പിള്ളേർ ഇരുവർക്കുമിട്ട് പല രീതിയിൽ പാര വെക്കുന്നു. പതിയെ പതിയെ ആ സ്കൂളും ഗ്രാമവുമായി Kang Soo-Ha പൊരുത്തപ്പെട്ട് വരുന്നു. ഇതിനിടക്ക് സ്കൂളിലെ Yun Hong-Yeon എന്ന നിഷ്കളങ്കയായ വിദ്യാർത്ഥിനിക്ക് Kang Soo-Ha യോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. എന്നാൽ Soo-Ha ക്കാണെങ്കിൽ തന്റെ സഹപ്രവർത്തകയായ Yang Eun-Hee യോടാണ് ഇഷ്ടം തോന്നുന്നത്. തുടർന്ന് അവർക്കിടയിൽ നടക്കുന്ന പ്രണയവും ഇണക്കവും പിണക്കവുമെല്ലാം അല്പം നർമ്മത്തിന്റെ അകമ്പടിയിൽ രസകരമായി ചിത്രീകരിച്ചിരിക്കുന്നു.
പൂർണ്ണമായും ഒരു സ്കൂൾ-ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗ്രാമീണത തുളുമ്പുന്ന അഭിനേതാക്കളുടെ മികച്ച പ്രകടനവും മനോഹരമായ പശ്ചാത്തലസംഗീതവും സിനിമയെ വേറിട്ടതാക്കുന്നു. ഒരു നൊസ്റ്റാൾജിയ ഫീലൊക്കെ ഈ സിനിമയിൽ നിന്നും കിട്ടുമെന്നത് തീർച്ച. ഫീൽ ഗുഡ് റൊമാന്റിക് സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം.