എം-സോണ്‍ റിലീസ് – 2185
ഭാഷ | കൊറിയൻ |
സംവിധാനം | Seung-wan Hong |
പരിഭാഷ | ജീ ചാങ്-വൂക്ക്, അരുൺ അശോകൻ, |
ജോണർ | ഡ്രാമ |
2008 ൽ കൊറിയയിൽ നടന്ന ആദ്യ ജൂറി വിചാരണയെ അടിസ്ഥാനമാക്കി 2019ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ദി ജ്യുറർ. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത ജോലികൾ ചെയ്യുന്ന 8 സാധാരണക്കാർ ഒരു കോടതി വിചാരണയ്ക്ക് വേണ്ടി ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. സാധാരണ ജനങ്ങളെയും വിചാരണയിൽ പങ്കാളികളാക്കി എന്നൊരു ചരിത്രം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു ജഡ്ജിമാരുടെ ഉദ്ദേശ്യം. ആദ്യമേ തന്നെ കുറ്റസമ്മതം നടത്തിയ പ്രതിക്കെതിരെ ശക്തമായ തെളിവുകളും, സാക്ഷികളുമൊക്കെ ഉള്ളതു കൊണ്ടു തന്നെ വളരെ നിസാരമായി, ശിക്ഷാ കാലാവധി വിധിക്കാനായി മാത്രമാണ് ജൂറി അംഗങ്ങൾ വിചാരണയെ സമീപിക്കുന്നതും. എന്നാൽ എണ്ണം തികയ്ക്കാൻ വേണ്ടി അവസാന നിമിഷം എട്ടാമത്തെ ജുറർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ക്വൊൻ നാം വൂ, വിചാരണക്കിടയിൽ പ്രതി നിരപരാധിയാണോ എന്ന സംശയം ഉന്നയിക്കുന്നതോടെ സിനിമയുടെ ഗതി മാറുന്നു.
ഔപചാരികമായി നിയമം പഠിച്ചിട്ടില്ലാത്ത സാധാരണക്കാർ, ഒരു മനുഷ്യൻ കുറ്റവാളിയാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടി വരുന്ന അസാധാരണമായ സാഹചര്യത്തെ, എങ്ങനെയാണ് നേരിടുകയെന്നത് സിനിമയിൽ വളരെ വിശദമായി തന്നെ വരച്ചു കാട്ടുന്നുണ്ട്.
ജൂറി അംഗങ്ങളുടെ പരസ്‌പര ചർച്ചകളിലൂടെയും തർക്കങ്ങളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയുമൊക്കെ പുരോഗമിക്കുന്ന ദി ജ്യുറർ പ്രേക്ഷകരേയും ഈ വിചാരണയിൽ പങ്കാളികളാക്കുന്നു എന്നിടത്താണ് വിജയിക്കുന്നത്.