എം-സോണ്‍ റിലീസ് – 1524

ഭാഷ | കൊറിയൻ |
സംവിധാനം | Da-Jung Nam |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | കോമഡി |
കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്ന മൂന്ന് കൂട്ടുകാർ, അതിൽ ഒരാൾക്ക് മാറാരോഗം പിടിപെട്ട് കിടപ്പിലാകുന്നു. ലോവ് ഗെഹ്രിങ്സ് ഡിസീസ് ബാധിച്ച് മരണകിടക്കയിൽ കിടക്കുന്ന കൂട്ടുകാരനോട് അവന്റെ അവസാന ആഗ്രഹമെന്താണെന്ന് ചോദിച്ചറിയുകയാണ് ആത്മാർത്ഥസുഹൃത്തുക്കളായ നാം-ജൂണും ഗപ്-ഡിയോകും. എന്നാൽ അവന്റെ ആഗ്രഹം എന്താണെന്ന് കേട്ടപ്പോൾ ഇരുവരും ഞെട്ടി, അത് കേട്ട് ചിരിക്കണോ അതോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയായിപ്പോയി അവർക്ക്. മരിക്കാൻ പോകുന്നവന്റെ അന്ത്യാഭിലാഷമായത് കൊണ്ട് അത് നിരസിക്കാനും അവർക്ക് തോന്നിയില്ല. അങ്ങനെ കൂട്ടുകാരന്റെ ആഗ്രഹസാധ്യത്തിനായി ഇറങ്ങി തിരിക്കുന്ന എട്ടും പൊട്ടും തിരിയാത്ത രണ്ട് ടീനേജ് പിള്ളേരുടെ കഥയാണ് ദി ലാസ്റ്റ് റൈഡ്.
# ദയവായി 18 വയസ്സ് കഴിഞ്ഞവർ മാത്രം പടം കാണുക.