എം-സോണ്‍ റിലീസ് – 1770

ഭാഷ | കൊറിയൻ |
സംവിധാനം | Seong-il Cheon |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ആക്ഷൻ, കോമഡി, ഡ്രാമ |
കൊറിയൻ യുദ്ധം അവസാനിക്കുന്നതിനും മൂന്ന് ദിവസം മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വെറുമൊരു കൃഷിക്കാരനായ നാം-ബോക്കിന് യുദ്ധത്തിന് പോകേണ്ടിവരുന്നു. യുദ്ധസ്ഥലത്ത് എത്തിക്കാനുള്ള രഹസ്യഡോക്യുമെന്റുമായി പോകുന്ന വഴി ഉത്തരകൊറിയക്കാരുടെ ആക്രമണം മൂലം, ആ ഡോക്യൂമെന്റ്സ് അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. എന്നാൽ അതേ സമയം യുദ്ധത്തിന് പോയില്ലെങ്കിൽ വിപ്ലവാകാരി എന്ന മുദ്രകുത്തുമെന്ന് ഭയന്ന് വിദ്യാർത്ഥിയായ ഉത്തരകൊറിയൻ പട്ടാളക്കാരനും, സാഹചര്യത്തിന്റെ സമ്മർദം മൂലം യുദ്ധത്തിനെ ഭാഗമായി മാറുവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ തമ്മിൾ കണ്ടുമുട്ടുന്ന നേർത്ത് കൊറിയൻ പട്ടാളക്കാരനും, സൗത്ത് കൊറിയൻ പട്ടാളക്കാരനും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.