എംസോൺ റിലീസ് – 3054

ഭാഷ | കൊറിയൻ |
സംവിധാനം | Si-Heup Seong |
പരിഭാഷ | അരുൺ അശോകൻ & അമിത ഉമാദേവി |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
2014 ൽ Jung Jae-young,Han Ji-min തുടങ്ങിയവർ അഭിനയിച്ച ഒരു കൊച്ചു റൊമാന്റിക് കോമഡി മൂവി ആണ് “ദി പ്ലാൻ മാൻ” ജിയോങ്-സിയോക്ക് ഒരു ലൈബ്രേറിയനാണ്, അവൻ ഒബ്സസീവ്-കംപൾസീവ് ആണ്, കൂടാതെ എല്ലാത്തിനും പദ്ധതികൾ സജ്ജീകരിക്കുകയും വേണം. അത്തരമൊരു വ്യക്തിത്വം കാരണം മറ്റുള്ളവരുമായി നന്നായി ഇണങ്ങാൻ കഴിയാതെ, തന്നെപ്പോലെയുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായി പ്രണയത്തിൽ ആകുന്നതും തന്റെ സ്വഭാവത്തിൽ മാറ്റം കൊണ്ട് വരാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായാണ് കഥ മുൻപോട്ട് പോകുന്നത്.