The Prison
ദി പ്രിസൺ (2017)
എംസോൺ റിലീസ് – 1982
ഭാഷ: | കൊറിയൻ |
സംവിധാനം: | Hyeon Na |
പരിഭാഷ: | അനിൽ വി നായർ |
ജോണർ: | ആക്ഷൻ, ക്രൈം |
1995 കാലഘട്ടത്തിൽ ഒരു കൊറിയൻ ജയിൽ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും, അതിനെതിരെ നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് കഥാതന്തു. ജയിലിൽ കിടക്കുന്നവർ രാത്രിയിൽ പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ നിയമപരമായി അവർ സുരക്ഷിതരാണ് (Alibi). ഇത് മുതലെടുത്ത് ഒത്താശ ചെയ്ത് പണമുണ്ടാക്കുന്ന ജയിലധികൃതർ. ചിത്രത്തിൽ ജയിൽ മുഴുവൻ നിയന്ത്രിക്കുന്ന പ്രതിനായകനായ ഹാൻ സുക്-ക്യാ-യുടെ അഭിനയം വേറിട്ട് നിൽക്കുന്നു. ചുരുക്കത്തിൽ അതും പിന്നെ മികച്ച ലൈറ്റിങ്ങുമാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. സാധാരണ കൊറിയൻ ചിത്രങ്ങളെ പോലെ മികച്ച ട്വിസ്റ്റും ത്രില്ലിങ്ങും ഇല്ലെങ്കിൽ കൂടി കണ്ടിരിക്കാവുന്ന ഒരു പടം..