The Soul-Mate
ദി സോൾ-മേറ്റ് (2018)

എംസോൺ റിലീസ് – 2712

ഭാഷ: കൊറിയൻ
സംവിധാനം: Cho Owen
പരിഭാഷ: ഹബീബ് ഏന്തയാർ
ജോണർ: ക്രൈം, ഡ്രാമ, ഫാന്റസി
Download

12725 Downloads

IMDb

6.2/10

Movie

N/A

ഡോൺ ലീ, കിം യോങ് ക്വാങ്, ലീ യൂ യോങ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജോ വോൺ ഹീയുടെ സംവിധാനത്തിൽ 2018 ൽ റിലീസായ ചിത്രമാണ് “ദി സോൾ-മേറ്റ്“.

ലോകത്ത് മറ്റെന്തിനേക്കാളും ഹൃദ്രോഗിയായ തന്റെ മകളെ മാത്രം സ്നേഹിക്കുന്ന, എന്നാൽ മറ്റാരോടും യാതൊരു തരത്തിലുള്ള സഹായമനസ്കതയുമില്ലാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്നു പറഞ്ഞു നടക്കുന്ന ഒരു ജൂഡോ ഇൻസ്ട്രക്ടറാണ് ജങ് സൂ(ഡോൺ ലീ). ജോലിയും കാമുകിയും മറ്റുമായി ഒരു സാധാരണ ജീവിതം നയിക്കുന്ന ചെറുപ്പക്കാരനായ ഒരു പോലീസുകാരനാണ് തേ ജിൻ (കിം യോങ് ക്വാങ്). യാദൃച്ഛികമായി ഇവർ രണ്ടുപേരും കണ്ടുമുട്ടുന്നതോടുകൂടി കീരിയും പാമ്പുമാകുന്നു. തങ്ങൾ പോലുമറിയാതെ അവർ ഒരു പ്രശ്നത്തിൽ പെട്ട് അപകടം സംഭവിക്കുന്നതോടെ ഇരുവരും ആശുപത്രിയിലാകുന്നു. നിസാരമായ പരിക്കേറ്റ ജങ് സു രക്ഷപ്പെട്ടെങ്കിലും പോലീസുകാരനായ തേ ജിൻ കോമയിലാകുന്നു. അവിടുന്ന് പോലീസുകാരന്റെ ആത്മാവ് ജങ് സുവിനൊപ്പം കൂടുന്നതോടെയുള്ള രസകരമായ സംഭവങ്ങാണ് സിനിമ പറയുന്നത്. തന്നെ ഈ അവസ്ഥയിൽ ആക്കിയവരെ കണ്ടുപിടിക്കാനായി സഹായം ചോദിച്ച് പോലീസുകാരന്റെ പ്രേതം ജങ് സുവിന് പുറകെ കൂടുകയാണ്. കോമഡിയും, സസ്പെൻസിനുമൊപ്പം കാണുന്നവരുടെ മനസ്സിൽ സന്തോഷവും, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി കാണാൻ കഴിയുന്ന ഫീൽഗുഡ് ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സിനിമ.