The Sound of Magic
സൗണ്ട് ഓഫ് മാജിക് (2022)

എംസോൺ റിലീസ് – 3008

Download

6526 Downloads

IMDb

7.5/10

2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ.

നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി ചോദിക്കും,

“നിങ്ങൾ, മാജിക്കിൽ വിശ്വസിക്കുന്നുണ്ടോ? “ശരിക്കും ആരാണയാൾ?

ഒരു യഥാർത്ഥ മജീഷ്യൻ തന്നെ ആണോ? അതോ മാജിക്കിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ എല്ലാം ഒരു “മിസ്-ഡിറക്ഷൻ”
മാത്രമാണോ?

മാജിക്കിന്റെ അത്ഭുത ലോകത്ത് നിന്ന് പ്രതീക്ഷയുടെ, ബാല്യത്തിലെ നിഷ്കളങ്കതയുടെ, മുതിർന്നവരുടെ പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളുടെ, ദുരൂഹതയുടെ, ഒക്കെ ലോകത്തേക്ക് കാഴ്ചക്കാരെ നയിക്കുന്ന സൗണ്ട് ഓഫ് മാജിക്, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും മനോഹരമായ മായക്കാഴ്ചകൾ കൊണ്ടും സമ്പന്നമാണ്.

നിരവധി സുന്ദരമായ OSTകൾ നിറഞ്ഞ ഈ മ്യൂസിക്കൽ ഡ്രാമ, സംപ്രേഷണം തുടങ്ങിയ ഉടൻ തന്നെ നെറ്റ്ഫ്ളിക്സ് World Top 10 ടിവി സീരീസുകളിൽ ഇടംപിടിച്ചിട്ടുണ്ട്.