The Suspect
ദി സസ്പെക്ട് (2013)

എംസോൺ റിലീസ് – 1370

ഭാഷ: കൊറിയൻ
സംവിധാനം: Won Shin-yeon
പരിഭാഷ: അരുൺ അശോകൻ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

9580 Downloads

IMDb

6.8/10

Movie

N/A

ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ഫീൽഡ് ഏജന്റാണ് ഡോങ്-ചുൾ (ഗോങ് യൂ). ഒരു ദൗത്യത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊലപ്പെടുന്നതോടുകൂടി മനംമടുത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഡോങ് പ്രശസ്തമായ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ക്കുവേണ്ടി നൈറ്റ് ഡ്രൈവറായി ജോലി നോക്കുകയാണിപ്പോൾ. ചില ശത്രുക്കൾ ചെയർമാനെ ക്രൂരമായി കൊലപ്പെടുത്തുന്നു. എന്നാൽ മരിക്കുന്നതിനുമുമ്പ് ഡോംഗ്-ചുളിന് ചെയർമാൻ ഒരു ജോഡി ഗ്ലാസ് നൽകുന്നു. അതോടെ ഡോങ്ങിന്റെ നില വീണ്ടും പരുങ്ങലിലാകുന്നു. കൊലപാതകക്കുറ്റം, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് പിടിക്കപ്പെട്ടാൽ അയാളുടെ മേലെ ചാർത്തപ്പെടുക. കണ്ണടയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ദേശീയ രഹസ്യങ്ങൾക്ക് പുറകെയായിരുന്നു ആ കുറ്റവാളികൾ. ഡോങ്-ചുളിന് സത്യങ്ങൾ കണ്ടുപിടിച്ചേ തീരുമായിരുന്നുള്ളൂ. അത് കണ്ടുപിടിക്കുന്നതിനായി അദ്ദേഹത്തിന് ഒരു ഒറ്റയാൾ പോരാട്ടം നടത്തേണ്ടതായിട്ടുണ്ടായിരുന്നു.