The Swordsman
ദ സോഡ്സ്മാൻ (2020)

എംസോൺ റിലീസ് – 2725

ദ ഫ്ലൂ (2013), വിൻഡ്‌സ്ട്രക്ക് (2004) എന്നീ സിനിമകളിലൂടെയും, വോയ്സ് (2017), ടെൽ മീ വാട്ട് യൂ സോ (2020) എന്നീ സീരീസുകളിലൂടയും നമുക്ക് സുപരിചിതനായ ജാങ് ഹ്യുക്ക് നായകനായി എത്തിയ മറ്റൊരു സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ദ സോഡ്സ്മാൻ.

തന്റെ ഭൂതകാലത്തെ മറച്ചു വച്ച് മകളോടൊപ്പം മലമുകളിൽ താമസിക്കുന്ന നായകന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി വരേണ്ടി വരുന്നു. ഹീനമായ പലതും കാണുകയും കേൾക്കുകയും ചെയ്‌തെങ്കിലും അയാൾക്ക് മൗനം പാലിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലായിരുന്നു. രാജഭരണ കാലത്ത് കൊറിയയിലേക്ക് നടന്നിരുന്നു ചൈനീസ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ചടുലമായ ആയോധന കലകളുടെയും വാൾ പയറ്റിന്റെയും സൗന്ദര്യം പ്രേക്ഷകന് സമ്മാനിക്കുന്ന നല്ലൊരു ചിത്രമായി ഇതിനെ കണക്കാക്കാം. തന്നെ തേടിവന്ന അപായങ്ങളെ ചെറുത്തു തോൽപ്പിക്കാൻ, സംഭവിക്കും എന്ന് ഏറ്റവും കൂടുതൽ ഭയന്നിരുന്ന കാര്യം തന്നെ സംഭവിച്ചപ്പോൾ, തന്റെ വാൾ പുറത്തെടുക്കുകയല്ലാതെ മറ്റ് വഴികളൊന്നും നായകന് ഉണ്ടായിരുന്നില്ല, എന്നാൽ ആ വാളിന് പഴയ കുറച്ചു കഥകളും നായകന്റെ പോരാട്ട വീര്യത്തിന്റെ ഓർമ്മകളും പറയാനുണ്ടായിരുന്നു.