The Witness
ദ വിറ്റ്നസ് (2018)

എംസോൺ റിലീസ് – 1052

ഭാഷ: കൊറിയൻ
സംവിധാനം: Kyu-Jang Cho
പരിഭാഷ: അരുൺ അശോകൻ
ജോണർ: ത്രില്ലർ
Download

2571 Downloads

IMDb

6.5/10

Movie

N/A

ഭയം എന്ന വികാരം മനുഷ്യനെ കിഴടക്കുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവൻ ഓടി ഒളിക്കും,ചിലപ്പോൾ തിരിച്ചടിക്കും.ഇതാണ് ഈ ചിത്രത്തിൽ പറയുന്നത്എന്നു വേണമെങ്കിൽ പറയാൻ സാധിക്കും

ഹാൻ സങ്-ഹ്യൂൺ അന്ന് വളരെ ലേറ്റ് ആയിട്ടാണ് തന്റെ പുതിയ അപ്പാർട്മെന്റിൽ എത്തിയത്. പതിവില്ലാതെ ചില ശബ്ദം കേട്ട ഹാൻ പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കൊലപാതകമായിരുന്നു. ഭയം കാരണം ഹാൻ പോലീസിൽ അറിയിക്കാൻ സാധിച്ചില്ല. കൊലപാതകി തന്നെ കണ്ടോ എന്ന സംശയവും ഹാനുണ്ട്. പിറ്റേന്ന് പോലീസ് അന്യേഷണത്തിനു എത്തിയപ്പോൾഴും ഹാൻ മൗനം പാലിച്ചു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്. മികച്ചൊരു ത്രില്ലർ അനുഭവം തന്നെ ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.