The Worst Evil
ദ വേഴ്സ്റ്റ് ഓഫ് ഈവിൾ (2023)

എംസോൺ റിലീസ് – 3258

ഭാഷ: കൊറിയൻ
സംവിധാനം: Han Dong Wook
പരിഭാഷ: ജീ ചാൻ-വൂക്ക്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

36501 Downloads

IMDb

8.3/10

തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനംമുട്ടെ പടർന്നുയർന്നു.

അങ്ങനെ കൊറിയൻ നിയമവ്യവസ്ഥയ്ക്ക് തീരാ തലവേദനയായ ഈ ഗ്യാങിൻ്റെ കമ്പും കാതലും മുറിക്കാൻ അവർ നിയോഗിച്ചതോ,  കൊറിയയിലെ ഒരു കുഗ്രാമത്തിൽ വർഷങ്ങളായി പ്രമോഷൻ കിട്ടാതെ താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്ന പാർക്ക് ജുൻ മൂ എന്ന ഡിറ്റക്ടീവിനെ. ഉയർന്ന പോലീസ്  ഉദ്യോഗസ്ഥരായ ഭാര്യ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും നോവിക്കാറുണ്ടെങ്കിലും തൻ്റെ ഇപ്പോഴത്തെ ജീവിതത്തിൽ അയാൾ സന്തോഷവാനായിരുന്നു.

എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ കൊറിയൻ പോലീസ് ചരിത്രത്തില്‍ അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ അണ്ടർകവർ മിഷൻ ഏറ്റെടുക്കാൻ അയാള്‍ നിർബന്ധിതനാകുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ആ മയക്കുമരുന്ന് സംഘത്തിൽ ചേർന്ന് ഇടപാടുകൾ കാണാനും, കേൾക്കാനും പങ്കാളിയാകാനും ജിൻ മൂവിന് അനുവാദമുണ്ട്, വിഷത്തിന്റെ പൂവും കായും വിടരുന്ന ആ മരത്തെ കടയോടെ വെട്ടുന്നത് വരെ!

എന്നാൽ ഒരു ആൾമാറാട്ടക്കാരനായി അവരോടൊപ്പം ഇരുട്ടിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ ഉള്ളിലെ വെളിച്ചത്തെ കെടുത്തിക്കളയാൻ ജുൻ മൂ നിർബന്ധിതനാകുന്നു. അങ്ങനെ നന്മയിൽ നിന്ന് തിന്മയിലേക്കുള്ള ദൂരം നേർത്തുനേർത്ത് ഒടുവിലത് തിന്മകൾ തമ്മിലുള്ള യുദ്ധമായി പരിണമിക്കുന്നു. തന്റെ രഹസ്യദൗത്യത്തിൽ പാർക്ക് ജുൻ മൂ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാവും? കാത്തിരുന്നു കാണാം.