Unforgettable
അൺഫൊർഗറ്റബിൾ (2016)

എംസോൺ റിലീസ് – 852

ഭാഷ: കൊറിയൻ
സംവിധാനം: Lee Eun-hee
പരിഭാഷ: അരുൺ അശോകൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

4275 Downloads

IMDb

7.2/10

2016 ൽ ഇറങ്ങിയ സൗത്ത് കൊറിയൻ റൊമാൻസ് ഡ്രാമ ചലചിത്രമാണ് അൺഫൊർഗെറ്റബിൾ അഥവാ പ്യുവർ ലൗ. ഡോ ക്യുങ്ങ്-സൂ, കിം സൂ-ഹ്യുൻ എന്നിവർ മുഖാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലീ എയ്ൻ-ഹീ ആണ്. റേഡിയോ ജോക്കി ആയി പ്രവർത്തിക്കുന്ന ഹയോങ്ങ് ജൂനിന് തന്റെ റേഡിയോ പരിപാടിയിലേക്ക് വർഷങ്ങളായി ഒരറിവുമില്ലാത്ത തന്റെ കൂട്ടുകാരിയായിരുന്ന സൂ -ഓക്ക് എഴുതിയ കത്ത് ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഓർമകൾ 23 വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നു. ഒരു വേനലവധിക്ക് ഗ്രാമത്തിലേക്ക് എത്തുന്ന മൂന്ന് സുഹൃത്തുക്കൾ, തങ്ങളുടെ കളികൂട്ടുകാരിയും കാലിന് ബാധിച്ച അസുഖം മൂലം നടക്കാൻ സാധിക്കാത്തവളുമായ സൂ-ഓക്ക് നോട് ഒന്നിക്കുന്നു. അവരൊരുമിച്ച് അവധിക്കാലം ആർത്തുല്ലസിച്ച് ചിലവിടുന്നു. ഇതിനിടയിൽ കൂട്ടത്തിലെ ബോയെം-സിൽ എന്ന പയ്യന് സൂ -ഓക്കിനോട് തോന്നുന്ന താൽപര്യവും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും അതവരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.