V.I.P.
വി. ഐ. പി. (2017)

എംസോൺ റിലീസ് – 2599

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: ജിതിൻ.വി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

16905 Downloads

IMDb

6.6/10

Movie

N/A

ആൾക്കാരെ കൊല്ലുന്നതിൽ പ്രത്യേകിച്ച് യുവതികളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് Kim Gwang-il. പല രാജ്യങ്ങളിലും പോയി സീരിയൽ കൊലപാതകങ്ങൾ ചെയ്യുകയായിരുന്ന കിം, സൗത്ത് കൊറിയയിലെത്തി അവിടെയും ഒരു യുവതിയെ നിഷ്കരുണം കൊന്നുതള്ളുന്നു. അതിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, കേസ് തെളിയിക്കാൻ ആവാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയാണ്.
ഇവിടേക്കാണ് പുതിയ ഡിറ്റക്റ്റീവ് ഉദ്യോഗസ്ഥനായി, Che Yi-Do നിയമിതനാകുന്നത്. എന്നാൽ ഒരു നോർത്ത് കൊറിയൻ വി. ഐ. പി. ആയ കില്ലറെ പിടിക്കുക എന്നത് സൗത്ത് കൊറിയൻ പോലീസ് സേനയ്ക്ക് വെല്ലുവിളിയാകുന്നു. കൊലയാളിയെ സംരക്ഷിക്കാനായി ഇന്റലിജൻസും ശിക്ഷിക്കാനായി പോലീസും പിടിമുറുക്കുന്നതോടെ ചിത്രം ഉദ്യേഗഭരിതമാകുന്നു.

ന്യൂ വേൾഡ് (2013), ദി വിച്ച്: പാര്‍ട്ട് 1 – ദി സബ്-വേർഷൻ (2018), ദി ടൈഗര്‍: ആന്‍ ഓള്‍ഡ്‌ ഹണ്ടേഴ്സ് ടേല്‍ (2015) എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും,
ഓൾ ടൈം ബ്ലോക്ക്‌ബസ്റ്റർ ഐ സോ ദി ഡെവിൾ (2010) ന്റെ തിരക്കഥാകൃത്തുമായ Park Hoon-Jung ആണ് ഈ സിനിമയുടേയും സംവിധായകൻ. ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും, പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.