എംസോൺ റിലീസ് – 3354
ഭാഷ | കൊറിയൻ |
സംവിധാനം | Cha Yeong-hoon |
പരിഭാഷ | ജീ ചാങ് വൂക്ക് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിയർ തന്നെ തകർന്ന്, വേറെ നിവൃത്തിയില്ലാതെ, നഗരത്തിൽ നിന്ന്, ഇഷ്ടമില്ലാതെ ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചോ സംദാൽ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ. അവിടെ അവളെ കാത്തിരിക്കുന്നതോ, പണ്ടെന്നോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു പഴയ പ്രണയവും, മനപ്പൂർവ്വം അവൾ തന്നെ മറന്ന് പോയ കുറേ സൗഹൃദങ്ങളും.
ഓരോ തവണയും കടൽ കാണുമ്പോ നമുക്കെന്താ തോന്നുക? നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെ പ്രതിഫലനമാവും ഈ കടൽക്കാഴ്ച. വെൽക്കം ടു സംദാൽ-രിയും അങ്ങനെ തന്നെയാണ്. കണ്ണീരും ചിരിയും രൗദ്രതയും നഷ്ടങ്ങളും ആശ്വാസവും എല്ലാം ഒളിപ്പിച്ച ആഴക്കടൽ. ആദ്യത്തെ കാഴ്ചയിൽ ആഴമില്ലാത്ത തെളിനീര് പോലെ തോന്നുന്ന ഓരോ കഥാപാത്രത്തെയും പതിയെ പതിയെ അടുത്തറിയാൻ തുടങ്ങുമ്പോൾ കാഴ്ചക്കാരേയും സ്വയം കണ്ടെത്തലിൻ്റെ മാജിക്കൽ ലോകത്തേക്ക് എത്തിക്കാൻ, പ്രകൃതി സുന്ദരമായ ജേജു ദ്വീപിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ അതിമനോഹരമായ ഈ ഹീലിങ് റൊമാൻ്റിക് ഡ്രാമക്ക് കഴിയുന്നുണ്ട്.
ഷിൻ ഹ്യേ സൂൻ, ജീ ചാങ് വൂക്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഡ്രാമ സംപ്രേഷണ സമയത്ത് നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ടോപ് 10-ൽ ഇടം പിടിച്ചിരുന്നു.