എം-സോണ് റിലീസ് – 846

ഭാഷ | കൊറിയൻ |
സംവിധാനം | Hyo-jin Kang |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | കോമഡി, ഡ്രാമ, ഫാന്റസി |
2015ൽ uhm jung-hwa യെ നായികയാക്കി kang hyo-gin സംവിധാനം ചെയ്ത സിനിമയാണ് വണ്ടർഫുൾ നൈറ്റ് മെയർ. യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും അവൾ ചെയ്യും എന്നായി. ഒരുപക്ഷെ ജീവിതത്തിലെ ഒറ്റപ്പെടൽ ആകാം അവളെ ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.. ഒരു ദിവസം ഒരു കേസ് ജയിച്ചതിൻറെ ആഹ്ലാദത്തിൽ കിട്ടിയ ലക്ഷ്വറി കാറുമായി പോകുമ്പോൾ പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു. കണ്ണ് തുറന്നപ്പോൾ ഇനി കുറച്ചു ഫാന്റസി ആകാം .കാണുന്നത് ഒരു സ്വർഗ്ഗത്തിന്റെ കവാടം ആണ്. സ്വർഗ്ഗത്തിലേക്ക് അയക്കും മുമ്പ് ആത്മാക്കളെ എല്ലാം സുഖപ്പെടുത്തുന്ന ഒരു കേന്ദ്രം ആണത്. അവൾ ഞെട്ടി അവിടെ അന്വേഷിച്ചപ്പോൾ അവർക്ക് തെറ്റ് പറ്റിയതാണ് പോലും. തന്റെ മരണ സമയം ആയിട്ടില്ല എന്നും യേൺ വൂ എന്ന തന്റെ തന്നെ പേരുള്ള വേറൊരു സ്ത്രീ ആണ് ഇവിടെ ഇപ്പോൾ നില്കേണ്ടതും എന്നുമാണ് അവരുടെ വാദം. തനിക്കു തിരികെ മടങ്ങി പഴയ ജീവിതത്തിലേക്ക് പോകാൻ ഒരു അവസരം ഉണ്ട്.. ഒരുമാസം അതെ പേരിൽ വേറൊരു സ്ത്രീ ആയി ജീവിക്കണം അത് അല്ലെങ്കിൽ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകാം. വേറെ വഴിയില്ലാതെ അവൾ അത് സമ്മതിച്ചു.. കണ്ണടച്ച് തുറന്നപ്പോൾ അവൾ വേറെ ഒരു വീട്ടിൽ വേറെ ഒരാളുടെ ഭാര്യയായി എഴുന്നേൽക്കുന്നു.. മാത്രമല്ലെ.. കല്യാണം കഴിക്കാത്ത അവൾ രണ്ട് കുട്ടികളുടെ അമ്മയും ആയി.. പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും വളരെ രസകരമാണ്..