എം-സോണ്‍ റിലീസ് – 2579

ഭാഷ | ലാത്വിയൻ |
സംവിധാനം | Dzintars Dreibergs |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ, ഹിസ്റ്ററി, വാർ |
ഒന്നാം ലോകമഹായുദ്ധത്തിന്റെയും ലാത്വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവ സൈനികന്റെ വീക്ഷണ കോണിലൂടെ പറഞ്ഞു പോവുന്ന ലാത്വിയൻ ചിത്രമാണ് ബ്ലിസ്സർഡ് ഓഫ് സോൾസ്.
തന്റെ കണ്മുന്നിൽ വെച്ച് ജർമൻ പട്ടാളക്കാരന്റെ വെടിയേറ്റ് മരിച്ചു വീഴുന്ന അമ്മയുടെ വേർപാട്, 17 കാരനായ ആർതുർസിന് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം സൈന്യത്തിൽ ചേരാൻ പ്രേരണയാവുകയാണ്. തുടർന്നുള്ള അവന്റെ യുദ്ധകാല അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. റഷ്യൻ വിപ്ലവവും ലാത്വിയൻ സ്വാതന്ത്ര്യവുമെല്ലാം പറഞ്ഞു പോകുന്ന ചിത്രം നല്ലൊരു ദൃശ്യാനുഭവം തന്നെയാണ്.
അലക്‌സാണ്ടർ ഗ്രിൻസ്, തന്റെ ഒന്നാം ലോക മഹായുദ്ധകാല ഓർമകൾ ബ്ലിസ്സർഡ് ഓഫ് സോൾസ് എന്ന നോവലിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അധികം വൈകാതെ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും, റഷ്യക്കാർ ലാത്വിയ പിടിച്ചടക്കിയ ശേഷം, അലക്‌സാണ്ടർ ഗ്രിൻസിനെ നാട് കടത്തുകയും വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ നോവൽ സോവിയറ്റ് യൂണിയനിലാകമാനം നിരോധിച്ചിരുന്നു. ആ നോവലിനെ ആസ്‌പദമാക്കി 2019ൽ പുറത്തുവന്ന ഈ ചിത്രം ഒട്ടനവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.