Better Days
ബെറ്റർ ഡേയ്‌സ് (2019)

എംസോൺ റിലീസ് – 2475

ഭാഷ: മാൻഡറിൻ
സംവിധാനം: Derek Tsang
പരിഭാഷ: ഷാരുൺ.പി.എസ്
ജോണർ: ക്രൈം, ഡ്രാമ, ഫാമിലി
Download

6430 Downloads

IMDb

7.6/10

Movie

N/A

നിരന്തരമായ റാഗിംഗ് മൂലം ഹു സയോഡൈ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നയിടത്താണ് കഥ തുടങ്ങുന്നത്. മാസങ്ങളോളം ദ്രോഹങ്ങൾക്ക് ഇരയായിട്ടും തന്റെ സുഹൃത്തുക്കൾപോലും അവൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ മനസ്സ് മടുത്തിട്ടാണ് ഹു സയോഡൈ സ്കൂൾ ബിൽഡിംഗിന്റെ മുകളിൽ നിന്ന് ചാടുന്നത്. ഹു സയോഡൈയ്ക്ക് ശേഷം ഇവരുടെ അടുത്ത ഇര ചെൻ നിയാനായിരുന്നു. ഹു സയോഡൈയുടെ അവസ്ഥ തന്നെ തനിക്കും വരുമെന്ന് ഭയന്ന ചെൻ നിയാൻ ഹു സയോഡൈയുടെ ആത്മഹത്യയ്ക്ക് കാരണക്കാർ ആരൊക്കെയാണെന്ന് പോലീസിനെ അറിയിക്കുകയും ഇതിന്റെ ഫലമായി ആ 3 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്യുന്നു. ഈ സംഭവത്തോടെ ഈ മൂവർ സംഘത്തിന് ചെൻ നിയാനോടുള്ള പക ഇരട്ടിക്കുകയും അവളെ അപായപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടെ ലിയു ബെയ്‌ഷാൻ എന്ന തെമ്മാടിയുമായി ചെൻ നിയാൻ സൗഹൃദത്തിലാവുകയും, ചെൻ നിയാന്റെ സംരക്ഷണം ബെയ്‌ഷാൻ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാൽ മൂവർ സംഘത്തിന് ഭ്രാന്ത് പിടിച്ച ഒരു രാത്രിയിലെ സംഭവങ്ങൾ അപ്രതീക്ഷിതമായ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.

93-ാമത് ഓസ്കാറിലേക്കുള്ള ഹോങ്കോങിന്റെ ഔദ്യോഗിക എൻട്രിയാണ് ബെറ്റർ ഡേയ്‌സ്.