Detention
ഡിറ്റെൻഷൻ (2019)

എംസോൺ റിലീസ് – 2265

ഭാഷ: മാൻഡറിൻ
സംവിധാനം: John Hsu
പരിഭാഷ: അനീഷ് സോമൻ
ജോണർ: മിസ്റ്ററി, ത്രില്ലർ
Download

3358 Downloads

IMDb

6.6/10

2019 ലെ തായ്‌വാൻ ഹൊറർ ചിത്രമാണ് ഡിറ്റെൻഷൻ.1962 ൽ തായ്‌വാനിലെ വൈറ്റ് ടെറർ കാലഘട്ടത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അർദ്ധരാത്രി അവരുടെ ഹിൽ‌സൈഡ് ഹൈസ്‌കൂളിൽ ഒറ്റയ്ക്ക് കുടുങ്ങി. രക്ഷപ്പെടാനും കാണാതായ അധ്യാപകനെ കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവർ കുറെ നിഗൂഢ രഹസ്യങ്ങൾ എത്തിച്ചേരുന്നു എന്താണ് സംഭവിച്ചതെന്നും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങൾ മറച്ചു വച്ച് ഒരു തരത്തിലും പിടി തരാതെ മുന്നേറുന്ന ചിത്രം, ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ നിറയ്ക്കുന്നു. അതിശയിപ്പിക്കുന്ന ഒരു ക്ലൈമാക്സിൽ പ്രേക്ഷകൻ തേടുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമുണ്ട്.

മികച്ച പുതിയ സംവിധായകൻ, മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച കലാസംവിധാനം, മികച്ച ഒറിജിനൽ ഗാനം, മികച്ച വിഷ്വൽ ഇഫക്റ്റുകൾ എന്നിവയുൾപ്പെടെ 56-ാമത് ഗോൾഡൻ ഹോഴ്‌സ് ഫിലിം അവാർഡിന്റെ 12 അവാർഡുകളിൽ അഞ്ച് അവാർഡുകൾ അടക്കം ഗോൾഡൻ ബെൽ നേടിയ സംവിധായകൻ ജോൺ ഹുസുവിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

ചരിത്രപശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണ് കഴിഞ്ഞ വർഷം മന്ദാരിൻ ഭാഷയിൽ പുറത്തു വന്ന ഈ തായ്‌വാൻ ചിത്രം കാണുന്നതിന് മുൻപ്, ഈ ചിത്രം വിഷയമാക്കുന്ന ചരിത്രപശ്ചാത്തലത്തെ കുറിച്ച്, അല്ലെങ്കിൽ തായ്‌വാനിൽ യഥാർത്ഥത്തിൽ നടന്ന ചില ഭീകരമായ സംഭവങ്ങളെക്കുറിച്ച് അല്പം കാര്യങ്ങൾ പ്രേക്ഷകൻ മനസ്സിലാക്കേണ്ടതുണ്ട്, അല്ലാതെ കാണുന്ന ഒരാൾക്ക് ഈ ചിത്രം ചിലപ്പോൾ ആസ്വാദ്യകരമായ ഒന്നാവണമെന്നില്ല.