How Long Will I Love U
ഹൗ ലോങ് വിൽ ഐ ലവ് യൂ (2018)

എംസോൺ റിലീസ് – 2028

Download

6355 Downloads

IMDb

6.4/10

Movie

N/A

20 വർഷം അകലത്തിൽ ഒരേ ഫ്ലാറ്റിൽ കഴിയുന്ന നായകനും നായികയും, ഒരു ദിവസം ഒരേ കിടക്കയിൽ നിന്ന് ഉറക്കമുണർന്നാലോ…’
സ്ഥിരം കാണുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് 2018ൽ പുറത്തിറങ്ങിയ ഫാന്റസി റൊമാന്റിക് ചിത്രം “ഹൗ ലോങ് വിൽ ഐ ലൗ യൂ”.
2018ൽ നിന്നുള്ള നായികയുടെയും 1999ൽ നിന്നുള്ള നായകന്റെയും കാലാഘട്ടങ്ങൾ തമ്മിൽ ഒന്നിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്.
ഫ്ലാറ്റിലെ വാതിലൂടെ രണ്ടു കാലഘട്ടത്തിലേക്കും സഞ്ചരിക്കാമെന്ന കണ്ടെത്തലുകൾ അവരെ കൊണ്ടെത്തിക്കുന്നത് രസകരമായ കാഴ്ചകളിലേക്കും ഒട്ടനവധി പ്രശ്നങ്ങളിലേക്കുമാണ്.
പക്ഷേ കാലത്തിന്റെ വ്യതിയാനം അവരുടെ വിധിയെ മാറ്റിമറിക്കുമോ?
മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രംഗങ്ങൾകൊണ്ടും ആശ്വാസം പകരുന്ന രംഗങ്ങൾകൊണ്ടും സമ്പന്നമായ ഈ സിനിമ ഫീൽ ഗുഡ് വിഭാഗത്തിലും ഉൾപ്പെടുത്താം.