എംസോൺ റിലീസ് – 2988

ഭാഷ | മാൻഡറിൻ |
സംവിധാനം | Jianqi Huo |
പരിഭാഷ | ഗായത്രി മാടമ്പി |
ജോണർ | ഡ്രാമ |
1980-കളിലെ ചൈനയുടെ ഹുനാൻ പ്രവിശ്യയിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹുനാനിലെ പോസ്റ്റുമാൻ, ജോലിയിൽ നിന്ന് വിരമിക്കുന്നു. അച്ഛന്റെ ജോലി ഏറ്റെടുക്കുന്ന മകൻ ആദ്യമായി ജോലിക്ക് പോകുമ്പോൾ അച്ഛനും അവരുടെ വളർത്തുപട്ടിയും യാത്രയിലുടനീളം അവന് വഴി തെളിക്കുന്നു. 230 മൈലുകളോളം നീണ്ടു നിൽക്കുന്ന മെയിൽ റൂട്ടിനിടയിൽ ചൈനയുടെ ഗ്രാമീണഭംഗിയും മനുഷ്യമനസ്സുകൾ തമ്മിലുള്ള നൈർമ്മല്യവും പ്രേക്ഷകന്റെ മനസ്സിന് ഇമ്പമേകുന്ന കാഴ്ചകളാണ്. അച്ഛനും മകനുമിടയിലുള്ള പരസ്പരസ്നേഹവും വിശ്വാസവും ഇരുവർക്കും ഈ യാത്രയിലൂടെ തിരിച്ചറിയുന്നതാണ് കഥസംഗ്രഹം.