Shadow
ഷാഡോ (2018)

എംസോൺ റിലീസ് – 2529

Download

6875 Downloads

IMDb

7.0/10

Movie

N/A

ചൈനീസ് രാജഭരണ കാലത്ത് രാജാക്കന്മാരും അതുപോലെ ഉയർന്ന സ്ഥാനം വഹിക്കുന്നവരും തങ്ങളുടെ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവരുടെ രൂപസാദൃശ്യമുള്ള ഷാഡോകളെ, അഥവാ നിഴലുകളെ ഉപയോഗിച്ചിരുന്നു. നിഴലുകളായി ജീവിച്ചിരുന്നവർ അവരുടെ യജമാനന്മാർക്കായി ജീവൻ ത്യജിക്കാൻ പോലും തയ്യാറായിരുന്നു. അങ്ങനെയുള്ള ഒരു നിഴലിന്റെ കഥയാണ് ഷാഡോ എന്ന ഈ ചിത്രം പറയുന്നത്.
പെയ് രാജ്യത്തിന് അവരുടെ നഗരമായ ജിങ്ങ് നഷ്ടമാകുന്നു. അത് തിരിച്ചുപിടിക്കാൻ യാങ്ങ് രാജ്യവുമായി നടത്തിയ യുദ്ധത്തിൽ സൈന്യാധിപന് പരിക്ക് പറ്റുന്നു. ശാരീരികമായി തളർന്ന അദ്ദേഹം തന്റെ നിഴലിനെ ഉപയോഗിച്ച് യാങ്ങ് രാജ്യത്തിന്റെ സൈന്യാധിപനോട് ദ്വന്ദയുദ്ധം പ്രഖ്യാപിക്കുകയും, നഗരം പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് പിന്നീട് കാണിക്കുന്നത്. ഒരു മാർഷ്യൽ ആർട്സ് ചിത്രമായ ഇതിൽ റൊമാൻസും ഇടകലർത്തി, അതിനോടൊപ്പം തന്നെ മഴയുടെ സൗന്ദര്യവും കറുപ്പും വെളുപ്പും ചാലിച്ച ഗംഭീര വിഷ്വൽസും കൂടി ചേർന്നപ്പോൾ വളരെ മികച്ച ദൃശ്യവിസ്മയമാണ് ലഭിച്ചത്. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് ഷാഡോ.