എംസോൺ റിലീസ് – 3265
ഭാഷ | മാൻഡറിൻ |
സംവിധാനം | Stanley Tong |
പരിഭാഷ | ജ്യോതിഷ് കുമാർ.എസ്.എസ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
നമ്മുടെ ഏവരുടെയും സൂപ്പർഹീറോ ജാക്കി ചാൻ മലയാളം പറഞ്ഞാൽ അതെങ്ങനെയിരിക്കും, അതും ഒരു ചൈനീസ് ഭാഷ സിനിമയിൽ. ജാക്കി ചാൻ മലയാളത്തിൽ സംസാരിക്കുന്ന ഒരേ ഒരു സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ സ്റ്റാൻലി ടോങ്ങ് സംവിധാനം ചെയ്ത “ദ മിത്ത്” എന്ന സിനിമ. ഈ ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് തകർത്ത് അഭിനയിച്ചിട്ടുണ്ട്.
ജാക്ക് ഒരു പുരാവസ്തു ഗവേഷകനാണ്. താൻ പുരാതന ക്വിൻ രാജാവംശത്തിലെ ഒരു സർവ്വ സൈന്യധിപനായിട്ടും, സുന്ദരിയായ ഒരു രാജകുമാരിയെ രക്ഷിച്ചുകൊണ്ട് മുന്നേറുന്നതുമായി ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്. ജാക്കിന്റ ആത്മ സുഹൃത്താണ് വില്യം. അദ്ദേഹം ഒരു ഭൗതിക ശാസ്ത്രജ്ഞനാണ്. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാവണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം. ദസാർ രാജാവിന്റെ ശവകുടീരത്തിൽ കാണപ്പെടുന്ന ഒരു അദ്ഭുത പ്രതിഭാസത്തെ പറ്റി അന്വേഷിച്ചിറങ്ങാൻ വില്യം ജാക്കിനെ പ്രേരിപ്പിക്കുകയും, അതിന് വേണ്ടി അവർ പുറപ്പെടുകയും ചെയ്യുന്നു. അവിടെ വച്ച് ജാക്ക് സ്വപ്നത്തിൽ കണ്ട രാജകുമാരിയുടെ ചിത്രം കാണുകയും, ഒരു കാലത്ത് താൻ ആരായിരുന്നുവെന്നുള്ള സൂചനകൾ ലഭിക്കുകയും ചെയ്യുന്നു… പിന്നീട് അങ്ങോട്ട് അതിന്റെ സത്യാവസ്ഥ കണ്ട് പിടിക്കുന്നതിന് ജാക്കും വില്യമും കൂടി കോമഡികളും ഫൈറ്റുകളും ആയി മുന്നേറുന്നതാണ് ചിത്രത്തിൽ ഉടനീളം.