Court
കോർട്ട് (2014)

എംസോൺ റിലീസ് – 386

ഭാഷ: മറാത്തി
സംവിധാനം: Chaitanya Tamhane
പരിഭാഷ: നന്ദലാൽ ആർ
ജോണർ: ഡ്രാമ
Download

578 Downloads

IMDb

7.6/10

Movie

N/A

നടപ്പുകാല ഇന്ത്യ നീതിന്യായ വ്യവസ്ഥിതിയുടെ ജീർണ്ണതയെ നാടകീയതയുടെ
നിറക്കലര്‍പ്പില്ലാതെ തീര്‍ത്തും സ്വാഭാവികമായി കറുത്ത ഹാസ്യത്തിന്റെ
അകമ്പടിയോടെ അവതരിപ്പിക്കുകയാണ് കോര്‍ട്ടിലൂടെ സംവിധായകനായ ചൈതന്യ തംഹാനെ
എന്ന ഇരുപത്തിയേഴുകാരന്‍.

കുട്ടികള്‍ക്ക് ട്യൂഷനെടുത്തും
നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍
കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ പോലീസ്
അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ
തൊഴിലാളിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് നാരായണന്‍ കാംബ്ലെയുടെ
കവിതയാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യത്തെ ദാരിദ്ര്യവും
ജാതീയതയും തൊഴിലില്ലായ്മയും കവിതകളില്‍ ആവിഷ്‌കരിക്കുന്നത് തൊഴിലാളികളെ
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവെന്നതായിരുന്നു പ്രോസിക്യൂഷന്റെ
വിചിത്രമായ വാദം. ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന എല്ലാ
മനുഷ്യരുടെയും പ്രതിനിധിയായി നാരായണ്‍ കാംബ്ലെ മാറുന്നു.
പ്രതിഷേധിക്കുന്നവരെ, സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ
രാജ്യദ്രോഹികളാക്കി മാറ്റുന്ന ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയെ
കോര്‍ട്ട് തുറന്നു കാട്ടുന്നു.

ചൈതന്യ തംഹാനയുടെ ആദ്യ
ഫീച്ചര്‍ഫിലിമാണ് കോര്‍ട്ട്. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്
നേടി. 2015 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ അവാർഡിനുള്ള ഇന്ത്യൻ
എൻട്രി കോർട്ടായിരുന്നു.
സ്വദേശത്തും വിദേശത്തുമായി നടന്ന അനവധി
ചലച്ചിത്രമേളകളില്‍ കോര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2014-ലെ വെനീസ്
ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രോല്‍സവത്തിലും പുരസ്‌കാരങ്ങൾ
നേടിയിട്ടുണ്ട്.