Fandry
ഫാൻഡ്രി (2013)

എംസോൺ റിലീസ് – 387

ഭാഷ: മറാത്തി
സംവിധാനം: Nagraj Manjule
പരിഭാഷ: കെ. എൻ പ്രശാന്ത്
ജോണർ: ഡ്രാമ, ഫാമിലി
IMDb

8.2/10

Movie

N/A

മഹാരാഷ്ട്രയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാർത്ഥ്യബോധത്തോടെ രേഖപ്പെടുത്തുന്ന സിനിമയാണ് ഫാൻഡ്രി. വിദ്യാഭായാസവും പ്രണയവും എല്ലാം നിഷേധിക്കപ്പെടുന്ന ജബ്യക്കിന്‍റെയും ദരിദ്രമായ അവന്‍റെ കുടുംബത്തിന്‍റെയും കഥയാണ് സിനിമ പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തിൽ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ മഞ്ജുളെയാണ് 2013 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശിയ അവർഡ് ഫാൻഡ്രിയിലൂടെ നേടിയത്. മികച്ച ബാലനടനുള്ള ദേശിയ അവാർഡും മുംബെയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാന്‍റ് ജ്യൂറി പ്രൈസും ഈ ചിത്രം നേടിയിട്ടുണ്ട്.