Take Care Good Night
ടേക്ക് കെയർ ഗുഡ് നൈറ്റ് (2018)
എംസോൺ റിലീസ് – 2661
ഭാഷ: | മറാത്തി |
സംവിധാനം: | Girish Joshi |
പരിഭാഷ: | സുബി എം. ബാബു |
ജോണർ: | ക്രൈം, ഡ്രാമ, ഫാമിലി |
ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠി ഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും കുടുംബവും ഒരു സൈബർ കുറ്റകൃത്യത്തിന്റെ ഇരകളാവുന്നു. അവർക്ക് എന്തൊക്കെ നഷ്ടപ്പെടും? അവർക്ക് എന്തൊക്കെ തിരിച്ചെടുക്കാൻ പറ്റും? ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.