The Disciple
ദി ഡിസൈപ്പിൾ (2020)

എംസോൺ റിലീസ് – 2540

Download

600 Downloads

IMDb

7.1/10

എഴുപത്തി ഏഴാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചരിത്രത്തിലാദ്യമായി മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഇന്ത്യയിലെത്തിക്കുകയും ചെയ്ത ചിത്രമാണ് ചൈതന്യ തമാനെയുടെ ‘ദി ഡിസൈപ്പിൾ.’ 2020 -ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ആംപ്ലിഫൈ വോയ്സസ്’ അവാർഡിനും ഈ ചിത്രം അർഹമായി.

ജീവിതത്തിൽ ആഗ്രഹിച്ച ഇടങ്ങളിലൊന്നും എത്തിച്ചേരാനാവാത്ത ശരദിന്റെ കഥയാണ് ‘ദി ഡിസിപ്പിൾ.’ ശരദ് തന്റെ ജീവിതം പൂർണ്ണമായും ശാസ്ത്രീയ സംഗീതത്തിൽ അർപ്പിച്ചിരിക്കുന്നു. തന്റെ ഗുരുവിന്റെ പാത പിന്തുടർന്ന് പരമ്പരാഗത ശാസ്ത്രീയ സംഗീതത്തിന്റെ അമരത്തെത്താൻ ആഗ്രഹിച്ച ശരദ് പക്ഷേ, വർഷങ്ങൾ കടന്നുപോയിട്ടും തന്റെ ഗുരുക്കന്മാരുടെ നിഴലിൽ ഒതുങ്ങിപ്പോവുക മാത്രമാണുണ്ടാവുന്നത്. ഉയരങ്ങളിലെത്താനാഗ്രഹിച്ച് എവിടെയും എത്താതെ പോയ തന്റെ അച്ഛന്റെ അതേ അവസ്ഥ തനിക്കും വരുമെന്ന് ശരദ് ഭയക്കുന്നു. ശരദിന്റെ മനോവിചാരങ്ങളിലൂടെയാണ് ‘ദി ഡിസൈപ്പിൾ’ മുന്നോട്ടുപോവുന്നത്.