The Innocents
ദി ഇന്നസെന്റ്സ് (2021)

എംസോൺ റിലീസ് – 2887

ഭാഷ: നോർവീജിയൻ
സംവിധാനം: Eskil Vogt
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
Download

4445 Downloads

IMDb

7/10

Movie

N/A

ഒൻപത് വയസ്സുകാരി ഈദയുടെ കുടുംബം പുതിയ ഒരിടത്തേക്ക് താമസം മാറിവന്നിരിക്കുകയാണ്. വേനലവധിയാണെങ്കിലും ഈദയുടെ ആഗ്രഹം പോലെ അവധിക്കാലമാഘോഷിക്കാൻ അവർക്ക് യാത്ര പോവാനോ ഒന്നും പറ്റുന്നില്ല. അതിന്റെ പ്രധാന കാരണം, ഓട്ടിസം ബാധിച്ച അവളുടെ ചേച്ചിയാണ്. അവധിക്കാലമായതിനാൽ തന്നെ മിക്ക കുടുംബങ്ങളും യാത്ര പോയിരിക്കുകയാണ്. വളരെ കുറച്ചു കുട്ടികൾ മാത്രമേ ആ പരിസരത്തുള്ളൂ. അങ്ങനെ ഒരുനാൾ ഗ്രൗണ്ടിലേക്കിറങ്ങുന്ന ഈദയോട് സമപ്രായക്കാരനായ ബെഞ്ചമിൻ എന്ന പയ്യൻ കൂട്ടുകൂടുന്നു. അധികം വൈകാതെ തന്നെ ബെഞ്ചമിൻ അവന് ചെയ്യാൻ കഴിയുന്ന ഒരു അമാനുഷിക ശക്തി അവൾക്ക് കാണിച്ചു കൊടുക്കുന്നു. ആദ്യമൊക്കെ വളരെ രസകരമായി ആസ്വദിക്കുന്ന അവന്റെ പ്രവർത്തികൾ പോകെപ്പോകെ ഈദയെ ഭയപ്പെടുത്താൻ തുടങ്ങുകയാണ്.

Eskil Vogt സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ഈ നോർവീജിയൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെല്ലാം കുട്ടികളാണ്. പതിവ് ഹൊറർ, ത്രില്ലർ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പുതുമയുള്ളൊരു കഥയാണ് ചിത്രത്തിന്റെ ആകർഷക ഘടകം.