Gabbeh
ഗബ്ബേ (1996)

എംസോൺ റിലീസ് – 2852

Download

1133 Downloads

IMDb

6.9/10

Movie

N/A

വൃദ്ധരായദമ്പതികൾ തങ്ങളുടെ പരവതാനി (ഗബ്ബേ) കഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പരവതാനിയിൽ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടത്. ഒരു നാടോടി പരവതാനി നെയ്ത്തുകുടുംബത്തിലെ അംഗമായ അവൾ, ചെന്നായയുടെ ശബ്‌ദമുള്ള ഒരു കുതിരക്കാരനുമായുള്ള തന്റെ പ്രണയകഥ വൃദ്ധദമ്പതികളോട് പറയുന്നു.

മാജിക്കൽ റിയലിസമെന്ന ആവിഷ്ക്കരണരീതിയിലൂടെ ഇറാനിയൻ ഗ്രാമഭംഗിയും ജീവിതവും പശ്ചാത്തലമാക്കി പ്രശസ്ത ഇറാനിയൻ സംവിധായകൻ മൊഹ്സെൻ മഖ്മൽബാഫ് സംവിധാനം ചെയ്ത സിനിമയാണ് ഗബ്ബേ. കഥാപാത്രങ്ങളോടൊപ്പംതന്നെ പ്രകൃതിക്കും, മൃഗങ്ങൾക്കും, നിറങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുളള പ്രതീകാത്മകമായ അവതരണം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷതയും.