എം-സോണ്‍ റിലീസ് – 1887
പരിഭാഷ – 2
ഭാഷ | പേര്‍ഷ്യന്‍ |
സംവിധാനം | Majid Majidi |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്. പ്രവാചകൻ മുഹമ്മദ് (സ്വ) കുട്ടിക്കാലത്തെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ മാജിദ് മജീദി ഈ സിനിമ സംവിധാനം ചെയ്തത്. പ്രവാചകന് മുമ്പുള്ള മക്കയുടെ ചരിത്രവും, പ്രവാചകന്റെ ജനനവും ബാല്യവുമാണ് ഈ ചിത്രം പറയുന്നത്.
പ്രവാചകന്റെ അമ്മാവനായ അബു താലിബ് ഓർമകളിലൂടെയാണ് ചിത്രം നീങ്ങുന്നത്. താൻ സ്നേഹിക്കുന്നവരെല്ലാം തന്നെ വിട്ടുപിരിയുന്ന പ്രവാചകന്റെ അനാഥ ബാല്യത്തെ ചിത്രം വളരെ വ്യക്തമായി എടുത്തുകാണിക്കുന്നു. മക്ക തകർക്കാൻ വരുന്ന അബ്രഹായുടെ ആനപ്പടയെ ചെറു പക്ഷികളുടെ കൂട്ടം തീക്കല്ലുകളിട്ട് നശിപ്പിക്കുന്നു. തുടർന്ന് പ്രവാചകന്റെ ജനനത്തോടെ ആകാശത്തു അസാധാരണമായ മാറ്റങ്ങൾ കാണുകയും ജൂത പുരോഹിതർ പ്രവാചകനെ അന്വേഷിച്ചു ഇറങ്ങുന്നതും മക്കയിലെ ബഹുദൈവാരാധനയുമെല്ലാം ചിത്രം പരാമർശിക്കുന്നു. പ്രവാചകനും മാതാവും തമ്മിലുള്ള സ്നേഹബന്ധം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ആറാം നൂറ്റാണ്ടിലെ മക്ക നഗരം ദൃശ്യവൽക്കരിക്കുന്നതിൽ മജീദി വിജയിച്ചു . എ. ആർ റഹ്മാനാണ് സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്.
പരിഭാഷ – 1
ഭാഷ | പേര്‍ഷ്യന്‍ |
സംവിധാനം | Majid Majidi |
പരിഭാഷ | മുഹമ്മദ് ഉവൈസ് എം എ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത കഥ പ്രമേയമാക്കി മാജിദ് മജീദി സംവിധാനം ചെയ്ത ചിത്രം. മുഹമ്മദ് നബിയുടെ അമ്മാവനും ഇസ്‌ലാമിന്റെ നാലാം ഖലീഫ അലിയുടെ പിതാവുമായ അബൂ ത്വാലിബിന്റെ മനസ്സംഘർഷങ്ങളിലൂടെയാണ് ചിത്രത്തിൻറെ പ്രയാണം.
മാജിദ് മജ്ദിയുടെ സംവിധാന മികവിൽ പിറന്ന ഏറ്റവും മുടക്കുമുതൽ ചിലവഴിച്ച ഇറാനിയൻ സിനിമ. അഴകാർന്ന ഫ്രെയിമുകളിലായി നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്ന ചിത്രം. ആഫ്രിക്കൻ മരുഭൂമികളുടെ വന്യ മനോഹാരിത അതേപടി പകർത്തിയിരിക്കുന്നു സംവിധായകൻ.
ഉമ്മുൽ ഖുറയുടെ കാൽപ്പനിക സൗന്ദര്യവും നൂർ പർവ്വത നിരകളുടെ ദൃശ്യഭംഗിയും മക്കാ പ്രവിശ്യകളും മികവാർന്ന രീതിയിൽ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. സാക്ഷാൽ എ. ആർ റഹ്മാന്റെ പശ്ചാത്തല സംഗീതവും ഹൃദ്യമാണ്.