എം-സോണ്‍ റിലീസ് – 250
ഭാഷ | പേർഷ്യൻ |
സംവിധാനം | Jafar Panahi |
പരിഭാഷ | കെ. എൻ പ്രശാന്ത് |
ജോണർ | കോമഡി, ഡ്രാമ |
അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന സ്റ്റുഡിയെ എന്ന് വിശേഷിപ്പിക്കാനും ഈ കറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ പ്രസരിപ്പാർന്ന ഇറാനിയൻ സമൂഹത്തിലെ ഒരു ഭാഗത്തെത്തന്നെയാണ് ഒപ്പിയെടുക്കുന്നത്. സിനിമ, നാടകീയത, ഹാസ്യം എന്നീ സങ്കൽപങ്ങളെയെല്ലാം സംവിധായകൻ ഈ ചിത്രത്തിലൂടെ അസാധാരണമായ വിധത്തിൽ പുനർനിർവചിക്കുക കൂടി ചെയ്യുന്നുണ്ട്.