എം-സോണ്‍ റിലീസ് – 235
ഭാഷ | പേർഷ്യൻ |
സംവിധാനം | Majid Majidi |
പരിഭാഷ | കൊട്ടക |
ജോണർ | ഡ്രാമ |
1996 ൽ പുറത്തിറങ്ങിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ദി ഫാദർ. മെഹറുള്ള എന്ന 14 വയസ്സുക്കാരൻ തന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് ജോലി അന്വോഷിച്ച് വീട് വിട്ടിറങ്ങുന്നു. ഒരവധിക്ക് തിരിച്ചെത്തുന്ന മെഹറുള്ള ഉമ്മ മറ്റൊരു വിവാഹം കഴിച്ചതായി സുഹൃത്തിൽ നിന്നും അറിയുന്നു. തന്റെ ഉമ്മയെയും പെങ്ങൾമാരെയും സ്വന്തമാക്കാൻ വേണ്ടി പോലീസുകാരനായ രണ്ടാനച്ഛനെ കൊല്ലാൻ മെഹറുള്ള തീരുമാനിക്കുന്നു. മനുഷ്യ ബദ്ധങ്ങളുടെ തീവ്രത ഇത്രയും ആഴത്തിൽ സ്പർശിച്ച അപൂർവ്വം സിനിമകളിൽ ഒന്നാണിത്.