എം-സോണ്‍ റിലീസ് – 994
ഭാഷ | പേർഷ്യൻ |
സംവിധാനം | Amir Naderi |
പരിഭാഷ | ആകാശ് ആർ. എസ് |
ജോണർ | ഡ്രാമ |
യുദ്ധം മൂലം കുടുംബം നഷ്ട്ടപ്പെട്ട് അനാഥനായ അമീറോ എന്ന ബാലന്റെ ജീവിതത്തിലൂടെയാണ് “ദ റണ്ണർ” മുന്നോട്ട് പോവുന്നത്. അല്ലറ ചില്ലറ ജോലികൾ ചെയ്ത് ചെറിയ ചെറിയ സംഘർഷങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും കടന്ന് പോവുന്ന അമീറൊയുടെ ജീവിതത്തിലെ ഹൃദയ സ്പർശിയായ രംഗങ്ങൾ ആർക്കുമങ്ങനെ പെട്ടന്ന് മറവിയുടെ ചവറ്റുകുട്ടയിലിടാനാവില്ല. ഇഛാശക്തി മാത്രം കൈമുതലാക്കിയുള്ള അമീറൊയുടെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത് അവൻ അക്ഷരങ്ങളെ സ്വപ്നം കാണുന്നതോടെയാണ്.
ഇറാനിയൻ വിപ്ലവത്തിന് ശേഷം വന്ന ചലച്ചിത്രങ്ങളിൽ വെച്ച് ആദ്യമായി ലോകശ്രദ്ധ നേടിയ ഒന്നായിരുന്നു പ്രശസ്ത പേർഷ്യൻ സംവിധായകനായ അമിർ നദേരിയുടെ “ദ റണ്ണർ”. കുട്ടികളുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം, നിഷ്കളങ്കത,ശാന്തത, ദാരിദ്ര്യ ചുറ്റുപാട്, സാമ്പത്തിക വ്യത്യാസം, പുതുമുഖപരിഗണന തുടങ്ങിയവ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിൽ വളരെ മനോഹരമായിത്തന്നെ അദ്ദേഹം “ദ റണ്ണർ” ൽ ചർച്ച ചെയ്യുന്നുണ്ട്.