The Silence
ദ സൈലൻസ് (1998)
എംസോൺ റിലീസ് – 1113
ഭാഷ: | പേർഷ്യൻ |
സംവിധാനം: | Mohsen Makhmalbaf |
പരിഭാഷ: | ജോസഫ് |
ജോണർ: | ഡ്രാമ, മ്യൂസിക്കൽ |
ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂഫിസവുമായി ബന്ധപ്പെട്ട ഒട്ടനവധി ബിംബങ്ങളുണ്ട്.