എം-സോണ്‍ റിലീസ് – 1783

ഭാഷ | പേർഷ്യൻ |
സംവിധാനം | Nima Javidi |
പരിഭാഷ | മുഹമ്മദ് ഷിബിലി |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
ഇസ്ലാമിക വിപ്ലവത്തിന് മുൻപ് 1960 ലാണ് കഥ നടക്കുന്നത്. പുതിയ എയർപോർട്ടിന്റെ നവീകരണാര്ഥം തെക്കേ ഇറാനിലെ ജയിലിലെ തടവുകാരെ പുതിയ സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിലാണ് ജയിൽ വാർഡൻ മേജർ നേമത്ത് ജെഹദും അധികൃതരും.ജയിൽ വാർഡൻ നേമത്ത് ജെഹദ് ആവട്ടെ പുതിയ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിലുമാണ്. എന്നാൽ കാര്യങ്ങൾ പുരോഗമിക്കവേ ജയിൽ അധികൃതരെ പ്രേത്യേകിച്ചു മേജർ ജെഹദിനെ സംഘര്ഷത്തിലാക്കി വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുകാരനെ കാണാതാവുന്നു.