Two Women
ടൂ വിമെൻ (1999)

എംസോൺ റിലീസ് – 2853

ഭാഷ: പേർഷ്യൻ
സംവിധാനം: Tahmineh Milani
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ
Download

1161 Downloads

IMDb

6.7/10

Movie

N/A

ഫെരിഷ്തെയും റോയയും യൂണിവേഴ്സിറ്റിയിലെ ആർകിടെക്ച്ചർ വിദ്യാർത്ഥിനികളാണ്. ഒരു വിഷയത്തിൽ സഹായം തേടാനായി റോയ, പഠനത്തിൽ സമർത്ഥയായ ഫെരിഷ്തെയെ പരിചയെപ്പടുകയും വൈകാതെ തന്നെ ഇരുവരും ഉറ്റ സുഹൃത്തുക്കളായും മാറുന്നു. വാപ്പയുടെ പൂർണ്ണ സമ്മതമില്ലാതെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടുമാണ് ഫെരിഷ്തെ പഠിക്കാനെത്തുന്നത്. വിവാഹത്തിനൊന്നും ഉടനെ തയ്യാറല്ലെന്നും പഠിച്ചു ജോലി നേടി വാപ്പയെ സഹായിക്കാനും ഇളയ സഹോദരങ്ങളെ തുടർപഠനത്തിനയക്കുന്നതുമൊക്കെയാണ് അവളുടെ ലക്ഷ്യം. സമ്പന്ന കുടുംബത്തിൽ നിന്നും വരുന്ന റോയക്ക് തന്റെ കൂട്ടുകാരി എപ്പോഴും ഒരു അത്ഭുതമാണ്. കുറേനാളുകളായി ഫെരിഷ്തെയുടെ പുറകെ ശല്യം ചെയ്ത് നടന്നിരുന്ന ഹസ്സൻ എന്നൊരുവൻ അവളുടെ ഇഷ്ടം നേടാൻ കഴിയാത്തതിന്റെ പേരിൽ അവൾക്ക് നേരെ ആസിഡ് എറിയുകയും അന്നേരം കൂടെയുണ്ടായിരുന്ന അവളുടെ കസിന് പരിക്കേൽക്കുകയും ചെയ്യുന്നു. തത്ഫലമായി ഇനി പഠനമൊന്നും വേണ്ടെന്ന് പറഞ്ഞ് അവളെ വാപ്പ നാട്ടിലേക്ക് കൊണ്ടു പോവുന്നു.

വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായി യൂണിവേഴ്സിറ്റികളെല്ലാം സർക്കാർ അടച്ചു പൂട്ടി. തുടർപഠനം അങ്ങനെ ചോദ്യചിഹ്നമായി. ഹസ്സൻ അവളെ വിടാൻ ഒരുക്കമല്ലായിരുന്നു. അവൻ അവളെത്തേടി നാട്ടിലേക്കെത്തി. കാറിൽ പോവുകയായിരുന്ന ഫെരിഷ്തെയെ അവൻ ബൈക്കിൽ പിന്തുടർന്ന് അതൊരു അപകടത്തിന് വഴിയൊരുക്കുന്നു. പന്തുകളിച്ചു കൊണ്ടിരുന്ന കുട്ടികളെ വണ്ടി ഇടിച്ച് അതിലൊരു കുട്ടി മരണപ്പെടുകയും ഹസ്സൻ ജയിലിലാവുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഫെരിഷ്തെയുടെ ജീവിതത്തെയും മാറ്റി മറിക്കുകയാണ്.

പഠിക്കാനോ ജോലിക്ക് പോവാനോ പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാനോ പോലും അനുവാദമില്ലാതെ സ്ത്രീകൾ നാല് ചുമരുകൾക്കുളിൽ അനുഭവിച്ചു തീർക്കുന്ന വേദനകൾ നല്ല രീതിയിൽ സംവിധായകൻ പകർത്തിയെടുത്തിട്ടുണ്ട്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും പഠിക്കാനെത്തുന്ന രണ്ടു സ്ത്രീകളുടെ ജീവിതം വർഷങ്ങൾക്കപ്പുറം ഏത് നിലയിലെത്തി നിൽക്കുന്നുവെന്നതാണ് ചിത്രം പറഞ്ഞു വെക്കുന്നത്.