Knife in the Water
നൈഫ് ഇൻ ദി വാട്ടർ (1962)

എംസോൺ റിലീസ് – 158

ഭാഷ: പോളിഷ്
സംവിധാനം: Roman Polanski
പരിഭാഷ: സക്കറിയ ടി. പി.
ജോണർ: ഡ്രാമ, ത്രില്ലർ
Download

644 Downloads

IMDb

7.4/10

Movie

N/A

ഒരേ സമയം കുപ്രസിദ്ധനും, സുപ്രസിദ്ധനുമായിരുന്ന റൊമാൻ പൊളാൻസ്കി 1962 ൽ തിരക്കഥയിൽ പങ്കാളിയായി, Leon Niemczyk ,Jolanta Umecka, Zygmunt Malanowicz തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കിസംവിധാനം ചെയ്ത ഡ്രാമയാണ് ,, നൈഫ് ഇൻ ദ് വാട്ടർ.ആസ്വാദക നിരുപക പ്രശംസകൾ പിടിച്ചുപറ്റിയ ചിത്രം അക്കാഡമി അവാർഡിനും പരിഗണിക്കപ്പെട്ടു. യാട്ടിംഗ് വിദഗ്ധനും ,അറിയപ്പെടുന്ന സ്പോർട്സ് ലേഖകനുമായ ആന്ദ്രെയും അയാളുടെ സുന്ദരിയായ ഭാര്യ ക്രിസ്റ്റീനും യാട്ടിംഗ് നടത്തി ഉല്ലസിക്കുന്നതിനിടയിലേക്ക് അവരുടെ ഔദാര്യം പറ്റി ,അവർക്കിടയിലേക്ക് ഒരു ചെറുപ്പക്കാരൻ തന്റെ കത്തിയുമായി കടന്നു വരുന്നു.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പൊളാൻസ്കി കറുപ്പിലും വെളുപ്പിലും ചാരുതയോടെ പറയുന്നത്. സിംഹഭാഗവും പായ് വഞ്ചിയിലും ജലാശയത്തിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്… ക്രിസ്റ്റീൻ ആയി വേഷമിട്ട Jolanta നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്