എംസോൺ റിലീസ് – 3355
ഭാഷ | പോളിഷ് |
സംവിധാനം | Pepe Danquart |
പരിഭാഷ | ജസീം ജാസി |
ജോണർ | ആക്ഷൻ, ബയോഗ്രഫി, ഡ്രാമ |
വെറും 8 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജർമ്മൻ നാസി പട്ടാളക്കാരിൽ നിന്നും ജീവൻ നിലനിർത്താൻ കഷ്ടപ്പെട്ട ഒരു ജൂത ബാലന്റെ അതിജീവനത്തിന്റെ യഥാർത്ഥ കഥ പറയുന്ന ഒരു മികച്ച പോളിഷ് ചിത്രം.
ഈ സിനിമ ഒരു യാത്രയാണ്, രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് ജീവൻ നിലനിർത്താൻ വേണ്ടി കാടിനുള്ളിൽ ഒളിച് ജീവിക്കേണ്ടി വന്ന യുറെക് എന്ന ഒരു 8 വയസ്സുകാരൻ ജീവിക്കാൻ വേണ്ടി ഓടുന്ന ഒരു യാത്ര. ആ യാത്രയിൽ അവൻ നേരിടേണ്ടി വരുന്ന ദുഃഖങ്ങളും സന്തോഷവും അവൻ പരിചയപ്പെടേണ്ടി വരുന്ന മനുഷ്യരും അവരുടെ സഹായങ്ങളും ചതികളുമൊക്കെ കാണിക്കുന്ന നല്ലൊരു സിനിമ.
1940-കളിലെ പോളണ്ടിന്റെ ദൃശ്യ ഭംഗി മനോഹരമായി ഒപ്പിയെടുത്ത സിനിമട്ടോഗ്രാഫിയും അതിനോട് നീതി പുലർത്തിയ മ്യൂസിക്കും മുഖ്യ കഥാപാത്രങ്ങളുടെ ഉഗ്രൻ അഭിനയവുമൊക്കെ ഉണ്ടെങ്കിലും ഈ സിനിമയുടെ തിരകഥയും അതിന്റെ ഗംഭീര അവതരണവുമാണ് ഏറ്റവും മികച്ചു നിൽക്കുന്നത്.
© Afsal Nizamudeen