എം-സോണ്‍ റിലീസ് – 1593
ഭാഷ | പോർച്ചുഗീസ്, ജർമ്മൻ |
സംവിധാനം | Walter Salles |
പരിഭാഷ | ഷാരുൺ.പി.എസ് |
ജോണർ | ഡ്രാമ |
ദി മോട്ടോർസൈക്കിൾ ഡയറീസ്, ഫോറിൻ ലാൻഡ് തുടങ്ങിയ റോഡ് മൂവികളിലൂടെ വിഖ്യാതനായ ബ്രസീലിയൻ ചലചിത്രകാരൻ വാൾട്ടർ സാല്ലെസിന്റെ മറ്റൊരു റോഡ് മൂവിയാണ് സെൻട്രൽ സ്റ്റേഷൻ.
റിയോയിലെ സെൻട്രൽ സ്റ്റേഷനിൽ കത്തെഴുതി കൊടുത്ത് വരുമാനം കണ്ടെത്തുന്നയാളാണ് ഡോറ. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെയന്വേഷിച്ച് അമ്മയോടൊപ്പം സെൻട്രൽ സ്റ്റേഷനിലെത്തുന്ന 9 വയസുകാരൻ ജോഷ്വാ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ അമ്മ മരിക്കുന്നതോടെ ഒറ്റക്കാവുന്നു. തുടർന്ന് നടക്കുന്ന ചില സംഭവങ്ങൾ മൂലം ജോഷ്വായെ അവന്റെ അച്ഛനെ ഏൽപ്പിക്കാൻ ഡോറയും കൂടെ യാത്രയാവുന്നു.വൈകാരികമായ ഈ യാത്രയുടെ കഥയാണ് ഈ കൊച്ചു ചിത്രം.
71-ാമത് ഓസ്കാർ പുരസ്കാരപട്ടികയിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അന്തിമപട്ടികയിൽ സെൻട്രൽ സ്റ്റേഷനും ഉൾപ്പെട്ടിരുന്നു. ഡോറയെ അവതരിപ്പിച്ച ബ്രസീലിയൻ നടി ഫെർണാണ്ടാ മോണ്ടിനെഗ്രോയ്ക്ക് മികച്ച നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. അപ്രതീക്ഷിതമായി അനാഥനാകേണ്ടി വന്ന 9 വയസുകാരൻ ജോഷ്വായെ അവതരിപ്പിച്ച വിനീഷ്യസ് ഡെ ഒലിവേറയുടെ പ്രകടനം വാക്കുകൾക്കതീതമാണ്. റോഡ് മൂവികൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഹൃദയത്തോട് ചേർത്ത് വെക്കാവുന്ന ചിത്രം.