Invisible City Season 1
ഇൻവിസിബിൾ സിറ്റി സീസൺ 1 (2021)

എംസോൺ റിലീസ് – 2768

Download

4886 Downloads

IMDb

7.2/10

ഗോസ്റ്റ് റൈഡറേ പോലെ ശിരസ്സ് കത്തിജ്വലിച്ചു കൊണ്ട്, കൈയിൽ കത്തുന്ന വടിയുമായി കാല് പിന്നോട്ട് തിരിഞ്ഞ ശരീരമുള്ള, കാടിനെ നോവിക്കുന്നവനെ കൊന്നൊടുക്കുന്ന കാട്ടാളനായ കുറുപീരയുടെ കഥ ഗ്രാമത്തിലെ മൂപ്പൻ പറയുന്നതും കേട്ട് അമ്പരന്നിരിക്കുകയാണ് കുഞ്ഞ് ലൂണ. നാടോടിക്കഥ പറഞ്ഞ് തീർന്നതും ആ ഗ്രാമത്തിൽ തീപിടുത്തം നടക്കുന്നു. നായകന്റെ ഭാര്യ അതിൽ മരണപ്പെടുകയും ചെയ്യുന്നു. ഭാര്യയുടെ മരണത്തിൽ ദുരൂഹത മണത്ത നായകൻ ആ കേസിലെ സത്യം അന്വേഷിച്ചിറങ്ങുന്നു. അതിന്റെ തിരി അണയും മുൻപേ റിയോ ഡി ജനീറോയിലെ ഒരു കടൽത്തീരത്ത് ചത്ത പിങ്ക് ഡോൾഫിനെ കണ്ടെത്തുന്നു. പരിസ്ഥിതി പോലീസായ നമ്മുടെ നായകൻ ഡിറ്റക്ടീവ് എറിക്, ഡോൾഫിനെ ഫോറൻസികിലേക്ക് എത്തിക്കാനാകാതെ വന്നതോടെ തന്റെ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു വരുന്നു. പക്ഷേ, അന്ന് രാത്രി ആ ഡോൾഫിൻ ഞൊടിയിടയിൽ ഒരു മനുഷ്യനായി മാറുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഡോൾഫിന്റെ ശവത്തിന് പകരം ഒരു മനുഷ്യന്റെ ശവം!!
ആരാണയാൾ?. അയാളെങ്ങനെ ഡോൾഫിനായി?. എന്താണ് ഇതിന് പിന്നിലെ രഹസ്യം?. ഇതിന്റെ ചുരുളഴിക്കാനായി ഇറങ്ങിത്തിരിച്ച നായകൻ, ആരും ശ്രദ്ധിക്കാത്ത, നാടോടിക്കഥയിലെ കഥാപാത്രങ്ങൾ വസിക്കുന്ന, ഒരു ലോകം കണ്ടെത്തുന്നു. തന്റെ ഭാര്യയുടെ മരണത്തിന് ഈ ലോകവുമായി എന്താണ് ബന്ധം?

മാന്ത്രികതയുടെയും ബ്രസീലിയൻ നാടോടിക്കഥകളുടെയും ഒരു സമ്മിശ്രമാണ് ഈ സീരീസ്. ഓരോ എപ്പിസോഡ് തീരുമ്പോഴും അടുത്തത് എന്തായിരിക്കും എന്നുള്ള ആകാംക്ഷയിൽ ഒറ്റയിരിപ്പിൽ കണ്ട് തീർക്കാൻ പറ്റിയ ഒരു കിടിലൻ ബ്രസീലിയൻ നെറ്റ്ഫ്ലിക്സ് സീരീസ്.